കേശദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി
തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വിഅർ അമ്പിളി എ ദമ്പതികളുടെ മകൻ അശ്വന്ത് വിബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ സെകണ്ടറി ക്ലാസ് വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞു പോക്കുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും…
