ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൽപറ്റ: വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പും, നാഷണൽ സർവീസ് സ്കീം വയനാട് അസാദ് സേനയും സംയുക്തമായി കൽപറ്റയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിവിധ കലാകായിക മേളകളോടൊപ്പം സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപറ്റ ഐ ടി ഐ കോ ഓർഡിനേറ്റർ പി.വി.നിതിൻ അധ്യക്ഷത വഹിച്ചു. ഉണർവ് വയനാട് ടീം നയിച്ച നാടൻ പാട്ട്, ലഹരിക്കെതിരെ 500 ഗോൾ ചാലഞ്ച്, സ്ട്രീറ്റ് ആർട്ട്, ക്വിസ് മത്സരം, ലഹരിക്കെതിരെ…
