wenewser-user

ചോയ്മൂലയിലെ പാർട്ടിയുടെ പതാക നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ്ഡിപിഐ

പുതിയിടം: ചോയ്മൂലയിലെ എസ്ഡിപിഐ കൊടിമരത്തിൽ നിന്നും പതാക വലിച്ചു കീറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പുതിയിടം ബ്രാഞ്ച് കമ്മിറ്റി. ജനങ്ങൾ വളരെ സമാധാനത്തോടെ കഴിയുന്ന പുതിയിടം ചോയ്മൂല പ്രദേശത്ത് മനപ്പൂർവം സംഘർഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് SDPI,മുസ്‌ലിം ലീഗ് എന്നിവരുടെ കൊടിമരത്തിൽ നിന്നും കൊടി വലിച്ചു കീറി താഴെയിട്ടിരിക്കുകയാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യൂനുസ്, സെക്രട്ടറി അൻസാർ, ജാഫർ, സുബൈർ, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.

Read More

‘പൈതൃകപ്പെരുമ’ നോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

പയ്യോളി: പൈതൃകപ്പെരുമ എന്ന പ്രമേയത്തിൽ റൗളത്തു സി എം ദഅവ ദർസ് വിദ്യാർത്ഥികളുടെ നാലാമത് എഡിഷൻ ഇഗ്നൈറ്റ് നോളജ് ഫെസ്റ്റ് മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാര ജേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കീരങ്കൈ ജുമാമസ്ജിദ് ഖത്വീബ് ശാഫി അഹ്സനി പെരുവയൽ അധ്യക്ഷത വഹിച്ചു.അൽ വാരിസ് ഇർഫാൻ സുറൈജി പ്രമേയ പ്രഭാഷണം നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ…

Read More

എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി : ഉത്തർപ്രദേശിലെ സംഭാൽ മസ്ജിദ് സർവേക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിം യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന യു.പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ രണ്ടേനാൽ, മാനന്തവാടി, തരുവണ, വാളാട് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ബിജെപിയുടെ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി സജീർ എം ടി, ട്രഷറർ ജുബൈർ,മുഹമ്മദ്‌,ഷുക്കൂർ,അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് നാളെ മുതല്‍ അപേക്ഷിക്കാം.

തിരുവനന്തപുരം : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ 25ന് രാവിലെ 11 മുതല്‍ ഡിസംബർ 10 വൈകിട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen. civilsupplieskerala.gov.in വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ശ്രദ്ധിക്കുക ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള…

Read More

വിമുക്തി ഏകദിന സെമിനാർ, നേതൃത്വ പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു

സുൽത്താൻ ബത്തേരി-: വിമുക്തി മിഷന്റെ ഭാഗമായി ഡ്രീം വയനാടിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വെച്ച് ഏകദിന സെമിനാറും നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. DREAM വയനാട് വിമുക്തി വയനാട് കോർഡിനേറ്റർ ശ്രീമതി ടാനിയ NT സ്വാഗതം ആശംസിച്ചു. വയനാട് വിമുക്തി മാനേജർ ശ്രീ AJ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങ് NCC സീനിയർ അണ്ടർ ഓഫീസർ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഇത്ബാൻ അലി…

Read More

ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്‌

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നു മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്‌. എൽഡിഎഫിന്‌ പ്രതീക്ഷിച്ച വോട്ട്‌ നേടാനായില്ല. ഇതു മുന്നണി പരിശോധിക്കും. പോളിങ്‌ ശതമാനം കുറഞ്ഞതാണ്‌ മുന്നണികളുടെ വോട്ട്‌ കുറച്ചത്‌. അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിനോടുള്ള വോട്ടർമാരുടെ നിസ്സംഗതയാണു പോളിങ് കുറയാൻ കാരണം. രാഹുൽ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട്‌ മണ്ഡലത്തിന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ്‌ പ്രിയങ്കയും പിന്തുടരുകയെന്നത്‌ വോട്ടെണ്ണൽ ദിവസംതന്നെ തെളിഞ്ഞു. വോട്ടെടുപ്പ്‌ കഴിഞ്ഞ…

Read More

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക…

Read More

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം നടത്തി

കാട്ടിക്കുളം: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ തെരുവ് നാടകം നടത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (പോക്സോ ആക്ട് 2012 ) പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികളാണ്. നടകസംഘം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പര്യടനം കഴിഞ്ഞ് കാട്ടിക്കുളം സ്‌കൂളില്‍ അവസാനിച്ചു. കല്ലൂര്‍ സ്‌കൂളില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍…

Read More

മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും.

കൽപ്പറ്റ: മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23,24 തീയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ചേരും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. വിജയന്‍ പിള്ള, വൈസ് പ്രസിഡന്റ് ഷാജി പുഴക്കുനി, ജനറല്‍ സെക്രട്ടറി പി.കെ. രതീഷ്‌കുമാര്‍, ട്രഷറര്‍ ആര്‍. ജോയിദാസ്, ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍, സെക്രട്ടറി പ്രതാപ് വാസു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 23ന് രാവിലെ 10ന് സംസ്ഥാന കൗണ്‍സില്‍ യോഗവും സംഘടനാതെരഞ്ഞെടുപ്പും നടക്കും. 24ന് രാവിലെ 10ന് സംസ്ഥാന സമ്മേളനവും ജനറല്‍…

Read More

സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പുൽപള്ളി: മുട്ടിൽ ഡബ്ല്യു എംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം. എസ്. ഡബ്ല്യു ആദ്യ വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പള സപ്ത ദിന സഹവാസ ക്യാമ്പ് ചേകാടി ജി. എൽ. പി സ്കൂളിൽ സമാപിച്ചു. നവംബ൪ 15 ന് തുടക്കമിട്ട ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ, വാൾ പെയിൻ്റിങ്, ബസ് സ്റ്റോപ്പ് നിർമാണം, കമ്മ്യൂണിറ്റി സൽക്കാരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേകാടി വാർഡ് മെമ്പർ രാജു. നിർവഹിച്ചു. കോളേജിലെ . സോഷ്യൽ…

Read More