wenewser-user

ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി

പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ നവീൻ, നവീൻ പോൾ, തോമസ് തൊട്ടിയിൽ എന്നിവർക്ക് പുൽപ്പള്ളി വൈ എം സി എ സ്വീകരണം നൽകി. പ്രസിഡന്റ് തോമസ് ഒറ്റകുന്നേൽ അധ്യക്ഷനായിരുന്നു. ഫാ. ബിജു മാവറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വൈ എം സി എ വയനാട് റീജണൽ ചെയർമാൻ സി ജെ ടോമി, ജെയിംസ് ജോസഫ്,…

Read More

കർണാടക മദ്യം കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ. കദിരപ്പ റോഡ്, ആന്റണി ജോൺസനെ(37)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 23 കുപ്പി കർണ്ണാടക മദ്യമാണ് പിടിച്ചെടുത്തത്.

Read More

വയനാട് പോലീസിന്റെ ഉന്നതി സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. മാനന്തവാടി പഞ്ചാരക്കൊല്ലി, കോളിമൂല ഉന്നതിയിൽ നടത്തിയ പരിപാടി വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. അഞ്ച് പേർക്ക് വീൽചെയറുകളും, ഇരുപതോളം വിദ്യാർഥികൾക്ക് പി.എസ്.സി കിറ്റുകളും, 20 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, അഞ്ച് പേർക്ക് കമ്പളി പുതപ്പുകളും വിതരണം ചെയ്തു . മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെർമാൻ പാത്തുമ്മ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി….

Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലയിൽ ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. സ്‌കൂളുകളില്‍ സ്പെഷ്യല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വടക്കന്‍…

Read More

യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.

മാനന്തവാടി:- തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്നലെയാണ് പ്രവീണയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൂത്തമകൾക്കും വെട്ടേറ്റിരുന്നു. കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതേതുടർന്ന് ഇളയ മകളെയും പ്രതിയെയും കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും വനം വകുപ്പ് ചേർന്നാണ് ഇവർക്കായുള്ള തിരച്ചിൽ നടത്തിയത്.

Read More

തിരുനെല്ലി വീട്ടമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകൾ ചികിത്സയിൽ

തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാ ണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷു മായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ…

Read More

കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം. വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം. റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. കുട്ടികളെ പുഴ, തോട്…

Read More

ബത്തേരി-താളൂർ റോഡിലെ പുനർ നിർമിച്ച മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിച്ചു

ബത്തേരി:- ബത്തേരി-താളൂർ അന്തർ സംസ്ഥാന പാത യുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർ നിർമിച്ച മാടക്കര മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു. നാല് മാസം മുമ്പാണ് പുതിയത് നിർമിക്കുന്നതിനായി നിലവിലെ പാലം പൊളിച്ചു മാറ്റിയത്. മാസങ്ങളായി കോളിയാടിയിൽ നിന്നും തവനി- വലിയവട്ടം- മാടക്കര വഴിയായിരുന്നു ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പല സമയങ്ങളിലും ഇവിടെങ്ങളിൽ ഗതാഗത കുരുക്ക് പതിവായിരുന്നു. ചെറിയ വാഹനങ്ങൾക്കായുള്ള താത്കാലിക പാലത്തിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ഇനിയും 400 മീറ്റർ ടാറിങ്…

Read More

കനത്ത മഴ; ചൂരല്‍മല പുന്നപ്പുഴയില്‍ അതിശക്തമായ നീരൊഴുക്ക്

കൽപ്പറ്റ : ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ മരം കടപുഴകി വീണും മണ്ണിടിഞ്ഞും നാശനഷ്ടം. കനത്ത മഴയിൽ ചൂരല്‍മല പുന്നപ്പുഴയില്‍ അതിശക്തമായ നീരൊഴുക്ക് രൂപപ്പെട്ടു. സ്കൂൾ റോഡിൽ പൂർണമായും വെള്ളം കയറി. പുന്നപ്പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തികളുടെ ഭാഗമായി അരികില്‍ കൂട്ടിയിട്ട മണ്ണ് ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. സ്കൂള്‍ റോഡ് കടന്ന് പടവെട്ടിക്കുന്നിലേക്കുള്ള വഴിയിലും വെള്ളം കയറി. രണ്ട് ദിവസമായി ചൂരല്‍മലയില്‍ വൈദ്യുതി ഇല്ലാത്ത സ്ഥിതിയുമുണ്ടായി. ഇത് പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ…

Read More

ശക്തമായ കാറ്റിലും മഴയിലും ബത്തേരിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി : വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബത്തേരി പൂമല, ചെട്ടിമൂല ചേന്നാത്ത് വീട്ടിൽ ജോർജിൻ്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. അപകടത്തിൽ വീടിനുള്ളിൽ ഉണ്ടായിരുന്ന തസ്ലീന എന്നയാൾക്ക് പരിക്കേറ്റു. ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More