wenewser-user

ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം ടീം കനിവിൻ്റെ ഓഫീസിൽ വച്ച് ചേർന്നു. പ്രസിഡണ്ട് സൂരജ് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ടി വിനു യോഗം ഉദ്ഘാടനം ചെയ്തു‌. സെക്രട്ടറി റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട്: സൂരജ് കുമാർ, വൈസ് പ്രസിഡണ്ടുമാർ: അമ്മദ്, വിദ്യ പി വിജയൻ, സെക്രട്ടറി: റഫീഖ്. ജോ. സെക്രട്ടറിമാർ: രജീഷ് പി.കെ, സാജിത്ത്, ട്രഷറർ: സനിൽകുമാർ, രക്ഷാധികാരികൾ:…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു…

Read More

ഭവന നിർമ്മാണത്തിനും, ആരോഗ്യമേഖലക്കും, കുടിവെള്ളത്തിനും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പനമരം. ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും ആരോഗ്യ മേഖലയ്ക്കും സംരംഭകത്വ പരിപാടിക്കും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക ബഡ്ജറ്റ് 362499366 രൂപ വരവും360865000 രൂപ ചിലവും 1634366 രൂപ മിച്ചവുമുള്ള പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അവതരിപ്പിച്ചു. പ്രത്യേക ബജറ്റ് യോഗത്തിൽ പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിനായി ജനറൽ, എസ് സി, എസ് ടി, രണ്ടു കോടി 50…

Read More

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി വയനാടിനെ മാറ്റും : സംഷാദ് മരക്കാര്‍

 കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പറ്റ നഗരസഭയിലെ 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി മാറ്റാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലവയല്‍, നൂല്‍പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി,…

Read More

നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

കൽപ്പറ്റ: ചെന്നലോട് വൈപ്പടിയിൽ മദീന പള്ളിക്ക് സമീപം ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന മാരുതി റിറ്റ്സ് കാർ കത്തി നശിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പടിഞ്ഞാറെത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണമായും കത്തി നശിച്ചത്. വീട്ടിൽ കാർ വെക്കാൻ സൗകര്യമില്ലാത്തതിനാൽ പള്ളിയോട് ചേർന്ന ഷെഡ്ഡിലാണ് സിറാജ് കാർ സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തിൽ കാറിനോടൊപ്പം പരിസരത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും കത്തി നശിച്ചു. പള്ളിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫൈബർ…

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. സുനിലും സംഘവും നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. നൂൽപ്പുഴ കൊല്ലഗൽ ദേശീയപാതയിൽ സംസ്ഥാന അതിർത്തിയിൽ നിന്നാണ് സുഷ്മിത് ഷെട്ടി (36)നെ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസെസ് ആക്റ്റ്) പ്രകാരം കേസെടുത്തു.

Read More

മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2050 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമിച്ച കോൺഫറൻസ് ഹാൾ മാനന്തവാടി…

Read More

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാൻ ഒന്ന്.

  കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് (ശനിയാഴ്ച) റംസാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ നാടുകളിലും ഞായറാഴ്ചയാണ് റംസാൻ ഒന്ന്.

Read More

മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർകനും ആദരവുമായി പനമരംജനമൈത്രി പോലീസ്

പനമരം : പനമരത്തെ മാധ്യമ പ്രവർത്തക രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന ഷാജി പുളിക്കൽ (മനോരമ) ബാബു പി എസ് (മലനാട്) കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജനമൈത്രി ഗ്രൂപ്പ് അംഗം മൂസ കൂളിവയൽ (സിറാജ്) എന്നിവരെയും ചൂരൽമല മുണ്ടക്കൈ ദുരന്ത മേഖലയിൽ സജീവ സേവനം നടത്തിയ ജനമൈത്രി ഗ്രൂപ്പ് അംഗമായ എൻ കെ റസാക്ക് എന്നിവരെയും പനമരം ജനമൈത്രി പോലീസ് സ്നേഹാദരവ് മെമെൻ്റേ നൽകി ആദരിച്ചു. സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് സ്റ്റേഷൻ…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി, ബയോകെമിസ്ട്രി,…

Read More