wenewser-user

ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടി

തിരുവനന്തപുരം : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാർച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത്  ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി….

Read More

മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

മാനന്തവാടി: റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന  നിർമ്മിച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൻ്റെ   ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ  ഓൺലൈനായി നിർവ്വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2050 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമിച്ച  കോൺഫറൻസ് ഹാൾ മാനന്തവാടി…

Read More

മാലിന്യ നിർമ്മാർജ്ജന പ്രവർത്തന യോഗം ചേർന്നു

പനമരം:  അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം ചേർന്നു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ വിലയിരുത്തൽ, പൊതുജനങ്ങളിൽ ബോധവത്കരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ, പൊതുജന പങ്കാളിത്തം ഉറപ്പാക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കലാണ് ലക്ഷ്യം. കുടുംബശ്രീ – ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സർക്കാർ സ്വകാര്യ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌…

Read More

ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി

ക്ഷയരോഗ മുക്ത വയനാട് : ഇൻറർ ഡിപ്പാർട്ട്മെൻറ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റവന്യു വകുപ്പ് ജേതാക്കളായി ആരോഗ്യ വകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയരോഗ മുക്ത വയനാടിനായുള്ള 100 ദിന കർമ്മ പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച അന്തർ വകുപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റെവന്യു വകുപ്പ് ജേതാക്കളായി . ജയിൽ വകുപ്പിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റെവന്യു ടീം വിജയിച്ചത്. ജേതാക്കൾക്കുള്ള ട്രോഫികളുടെ വിതരണോൽഘാടനം കൽപ്പറ്റ ലയേൺസ് ഫൂട്ട് പ്ലാനെറ്റിൽ വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് തപോഷ്…

Read More

വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി.

കാവുംമന്ദം: വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനം ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ടി പത്മലാല്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. വളയം പിടിക്കാൻ വളയിട്ട കൈകൾ എന്ന ലക്ഷ്യത്തിൽ സബ്സിഡി നിരക്കിൽ ഇരുചക്രവാഹനം, കാർ, ഓട്ടോറിക്ഷ എന്നിവ പരിശീലിപ്പിച്ച് ലൈസൻസ് ലഭ്യമാക്കുന്നതാണ്…

Read More

ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം; കേന്ദ്രം കാട്ടുന്നത് ജന്മിയുടെ മാടമ്പിത്തരമെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ നിഷേധം നടത്തുന്നു; അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോട് കേന്ദ്രം കാണിക്കുന്നത് ജന്മിയുടെ മാടമ്പിത്തരമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതരെ കൂരിരിട്ടിലാക്കി മനുഷ്യാവകാശ നിഷേധത്തിന് നേതൃത്വം നല്‍കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ആരംഭിച്ച രാപകല്‍ സമരവേദിയില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ ഈ രണ്ട് സര്‍ക്കാരുകളുടെയും മനോഭാവം ഇത് ഔദാര്യമാണെന്നാണ്. എന്നാല്‍ പുനരധിവാസം നല്ല രീതിയില്‍ നടത്തിക്കിട്ടുകയെന്നത് ദുരന്തബാധിതരുടെ അവകാശമാണ്. അതിന്റെ നിഷേധമാണ് ഇപ്പോള്‍ ഇരുസര്‍ക്കാരുകളും ചെയ്തുകൊണ്ടിരിക്കുന്നത്. ദുരന്തമുണ്ടായി ആദ്യമാസം തന്നെ വീടുകള്‍…

Read More

നൂതന ആശയങ്ങൾ ഉൾക്കൊണ്ടുള്ള വൈവിധ്യവത്കരണത്തിന് സംഘങ്ങൾ തയ്യാറാകേണ്ടതാണ്: അഡ്വ. ടി. സിദ്ദിഖ് എം എൽ എ

കൽപ്പറ്റ : കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർസ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സഹകരണ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ പ്രതിസന്ധി പരിഹരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആയത് പരിഹരിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രിയേഷ് സി പി യെ മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ രത്നവല്ലി സി കെ ആദരിച്ചു. ഏകദിന ശില്പശാല സെമിനാർ…

Read More

ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കേരള എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ: വയനാട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ വനിത ക്ലാർക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണൽ കമ്മറ്റിയിൽ വനിതാ ക്ലാർക്ക് നൽകിയ പരാതിയിൽ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാൻ ഉത്തരവാകയും ചെയ്തതാണ്. അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല സംഘടനകളായിട്ടുള്ള…

Read More

വയനാട് പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ വയനാട് ജില്ലാ പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലയണ നെഹ്റു മെമ്മോറിയൽ വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. വെള്ളമുണ്ട എസ് ഐ സാദിർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർമാരായ എൻ.പി. മഹാദേവൻ, അബൂബക്കർ സീഷാൻ, വായനശാല പ്രസിഡണ്ട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി ജില്ലാ അസി….

Read More

അൽ ഫുർഖാൻ ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു

വെള്ളമുണ്ട:അൽ ഫുർഖാൻ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മൂന്ന് മാസമായി നടന്നുവന്ന ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു. സമാപന സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ലീപ് ഡയറക്ടർ അബ്ദുറഹ്മാൻ വി, അബ്ദുൽ ഗഫൂർ, മിദ്‌ലാജ് റഷീദ്, സഹ് ല പി, രാധിക സുബ്രഹ്മണ്യൻ, ആയിഷ ഹിന തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Read More