മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം: കേരള അനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ
കൽപറ്റ: മൃഗ സംരക്ഷണ വകുപ്പിനെ താലൂക്ക് അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്ന് കേരള അനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡൻ്റുമാർക്കും പി ടി എസ്സു മാർക്കും റിസ്ക് അലവൻസ്, ഗ്രേഡിന് 2:1 റേഷ്യോ എന്നിവ അനുവദിക്കുക, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ഡി.എ കുടിശികയുമടക്കമുള്ള വിഷയങ്ങളോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനം തിരുത്തണമെന്നും ആവശ്യമുയർന്നു….
