wenewser-user

നിവേദനം നൽകി.

മാനന്തവാടി : കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് സംഘടിപ്പിച്ച ബാലസഭ ബാലസദസ് പരിപാടിയുടെ ഭാഗമായി വിവിധ സ്ക്കൂളുകളിൽ നടത്തിയ ചോദ്യപെട്ടി ക്യാമ്പയിലൂടെ വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട്, നഗരസഭ ചെയർപേഴ്സൺ രത്നവല്ലിക്ക് സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, ബാലസഭ റിസോഴ്സ് പേഴ്സൺ സഫ്വാന എന്നിവർ ചേർന്ന് നിവേദനം നൽകി. ക്ഷേമകാര്യ സ്ഥിരസമിത അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ സന്നിഹിതനായിരുന്നു. ജി.വി.എച്ച്.എസ്സ്.എസ്സ് സ്ക്കൂൾ പരിസരത്ത് ബസ്സ്റ്റോപ്പ്, ജി.യു.പി സ്ക്കൂളിന് വാട്ടർ പ്യൂരിഫയർ എന്നീ ആവിശ്യങ്ങൾ…

Read More

ഹാജിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

തലപ്പുഴ : 2024 വർഷത്തെ ഹജ്ജിന് പോയി മക്കത്തെ അസീസിയ ബിൽഡിംഗ്‌ നമ്പർ 180 ൽ താമസിച്ച ഹാജിമാരുടെ പ്രഥമ കുടുംബ സംഗമം നടത്തി. ചുങ്കം മഹല്ല് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഖാദിമുൽ ഹജ്ജാജ് അബ്ദുൽ വഹാബിൻനെ ഉപഹാരം നൽകി ആദരിച്ചു “കുടുംബബന്ധവും സൗഹൃദ ബന്ധവും ഇസ്ലാമിൽ” വിഷയത്തിൽ സി സി നൗഷാദ് മാഷ് ക്ലാസെടുത്തു. വികെ മുഹമ്മദലി,സാഗർ ആലി, സലാം മാഷ്, ഉസ്മാൻ പടിഞ്ഞാറത്തറ, ഉസ്മാൻ കമ്പ്ലക്കാട്.ഫൈസൽ കരീംക്ക തുടങ്ങിയവർ നേതൃത്വം നൽകി.

Read More

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജി വി എച്ച് എസ് എസ് മാനന്തവാടി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ്‌ ഷജിത്ത് എൻ. ജെ അധ്യക്ഷത വഹിച്ചു.സുരേഷ്കുമാർ കെ. കെ,ജിജി കെ. കെ, നവാസ് സി.കെ, അർച്ചന കെ തുടങ്ങിയവർ സംസാരിച്ചു. ‘കേരളം കേരളമായതെങ്ങനെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ചർച്ചയും സംഘടിപ്പിച്ചു

Read More

വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണം: സൽമ സ്വാലിഹ്

മാനന്തവാടി : രാജ്യത്തെ വിവിധ ജയിലുകളിലുള്ള വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണമെന്നും അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സൽമ സ്വാലിഹ്. സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന പ്രമേയമുയർത്തി വിമൻ ഇന്ത്യ മൂവ്മെന്റ് 2024 ഓഗസ്റ്റ് 2 മുതൽ ഡിസംബർ 2 വരെ ദേശ വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ…

Read More

പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള സന്ദേശമാകും: ശശി തരൂർ എം പി

മീനങ്ങാടി: പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള നല്ലൊരുസന്ദേശമാകുമെന്ന് ശശി തരൂർ എം പി. മീനങ്ങാടിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വീട്ടമ്മ കൂടിയായ പ്രിയങ്ക കുടുംബിനികളായ സത്രീകളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികം ഉറപ്പിക്കുന്നതിനുള്ള തീവ്ര പ്രചരണമാണ് മീനങ്ങാടിയിലും നടന്ന് വരുന്നത്. പ്രിയങ്കാ ഗാന്ധി മീനങ്ങാടിയിൽ നടത്തിയ റോഡ് ഷോയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട മീനങ്ങാടിയിലെ യു…

Read More

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉല്ലാസ് നമ്പൂതിരി. ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ കെ എൽ രാധാകൃഷ്ണ ശർമ എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി…

Read More

സത്യൻ മൊകേരി, വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥി:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥിയും സാധാരണക്കാരുടെ പ്രശ്‌നങ്ങളേയും ആശങ്കകളേയും അഭിസംബോധന ചെയ്യുവാൻ പ്രാപ്തനായ പൊതുപ്രവർത്തകനുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു. എൽ.ഡി.എഫ് വെള്ളമുണ്ട പത്താംമൈൽ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ്‌ (എം) നേതാവ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു.പി. എ അസീസ്, പി.ജെ ആന്റണി, സാബു പി ആന്റണി,സി.വി മജീദ്‌(സിപിഐഎം),കെ.പി രാജൻ, നിസാർ കെ. കെ…

Read More

യു.ഡി.എസ്.എഫ് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു

തരുവണ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിൻ മഞ്ചേശ്വര എം.എൽ.എ. എ.കെ.എം.അഷ്‌റഫ് തരുവണയിൽ ഉൽഘാടനം ചെയ്തു. യു.ഡി.എസ്.എഫ്.ന്റെ പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചാരണം നടത്തി.ചടങ്ങിൽ മണ്ഡലം ചെയർമാൻ സി.പി.മൊയ്‌ദുഹാജി, കെ.സി.അസീസ്,പി.സി .ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ,അസീസ് വാളാട്, എ.കെ.നാസർ, സി.പി.ജബ്ബാർ,അസീസ് വെള്ളമുണ്ട, എസ്.നാസർ,വി.അബ്ദുള്ള,സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു

Read More

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികള്‍; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം. നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ്…

Read More

സ്ഥാനാര്‍ഥികളുടെ ചെലവു രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍

കൽപറ്റ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍ കളക്‌ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും. അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം. ഇത് സംബന്ധിച്ച് നവംബര്‍ 1 ന് ഉച്ചയ്ക്ക് 2 ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കണം

Read More