wenewser-user

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു.

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു. സ്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ തന്നെ ഉത്സവമായി മാറുന്നു എന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയി. പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സ്കൂൾ മാനേജർ റവ.ഫാദർ ജോയ് പുല്ലങ്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് മാനേജർ റവ.ഫാദർ അനെറ്റ് കൊച്ചുമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖമറുന്നിസ, മെമ്പർ റോസമ്മ…

Read More

സൗജന്യ മെഡിക്കൽ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാര്യമ്പാടി കണ്ണാശുപത്രി , എം ഡി സി ലാബ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ഷിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. എം ഡി സി ലാബ് മാനന്തവാടിയുടെ എംഡി സി.ടി. യൂസഫ്, കാര്യമ്പാടി കണ്ണാശുപത്രി…

Read More

‘ലെല്ലി…ലേലെ..’ ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ: ജി.എച്ച്‌.എസ്. പുളിഞ്ഞാലിൽ സംഘടിപ്പിച്ച ‘ലെല്ലി…ലേലെ..’ ഗോത്രഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രമുഖ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം,കളിമൺ പാത്ര നിർമ്മാണം,ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം,ക്രാഫ്റ്റ് വർക്ക്,കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവയെല്ലാം ഗോത്ര ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. പി. ടി. എ പ്രസിഡന്റ്‌ സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു. ഹംജിത് എം. വി, സി. പി മൊയ്‌തു ഹാജി, എച്ച്‌. എം ഉഷാകുമാരി, പടയൻ…

Read More

ജനകീയ ചർച്ച സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി : വയനാട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ജനസദസ്സ് എന്ന പേരിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ചർച്ച മുൻ രൂപത പ്രസിഡൻ്റും മിജാർക്ക് ഏഷ്യൻ പ്രതിനിധിയുമായിരുന്ന ജോസ് പളളത്ത് നിയന്ത്രിച്ചു. വയനാട്ടുകാർ ഏറെ കാലമായി ചർച്ച ചെയ്യുന്ന വന്യമൃഗ ശല്യം, ഉരുൾ പൊട്ടൽ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ്, തുടങ്ങിയ പ്രശ്നങ്ങളിലെ നിലപാടുകൾ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ ചർച്ചയിൽ…

Read More

രഞ്ജി ട്രോഫി കേരള ടീമിലെ വയനാടൻ കരുത്ത്

കൽപ്പറ്റ : ഗുജറാത്തിൽ വെച്ച് നടന്ന രജ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് കൊണ്ട് എഴുപത്തിരണ്ട് വർഷത്തിന് ശേഷം ഫൈനൽ യോഗ്യത നേടിയ കേരള ടീമിൽ ഇടം പിടിച്ച് കൊണ്ട് വയനാട്ടുകാരൻ. മാനന്തവാടി എടമന പുത്തൻ മുറ്റം കേളുവിൻ്റെയും ലക്ഷ്മിയുടെയും മകനായ ഗിരീഷ് ഇ. കെ. കേരള ക്രിക്കറ്റ് ടീമിലെ സപ്പോർട്ടിംഗ് ടീം അംഗമായ ഗിരീഷ് മച്ചാൻസ് , സിറ്റി സ്ട്രൈക്കേഴ്സ് എന്നീ പ്രാദേശിക ടീം അംഗമാണ്

Read More

അതിഥി തൊഴിലാളിയുടെ കൊലപാതകം; പോലീസിനെ സഹായിച്ചവർക്ക് വെള്ളമുണ്ട പോലീസിന്റെ ആദരവ്.

വെള്ളമുണ്ട: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ കൃത്യമായി അറിയിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കാരണക്കാരായവരെ വെള്ളമുണ്ട പോലീസ് ആദരിച്ചു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് കാർഡ്ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഒന്നാം പ്രതി കൊണ്ട് പോകാൻ വിളിച്ച ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവർ ആസ്സാം സ്വദേശിയായ ശഹാബുദ്ദീൻ, കൂടാതെ പോലീസിന് നിർണായക വിവരങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്ത വെള്ളമുണ്ട സ്വദേശി റഷീദ് എന്നിവരെയാണ് വെള്ളമുണ്ട എസ്.എച്ച്.ഓ ടി.കെ മിനിമോളിന്റെ നേതൃത്വത്തിൽ…

Read More

കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി

കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത്‌ മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്‌, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ…

Read More

വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു

വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വില്ലേജ് പരിധിയിലെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അബ്ദുൽ ഗഫൂർ ൽ, കേളു എ. കെ,സജി എം. പി, അമൽ എം.ബി,അക്ഷയ് എ. ആർ തുടങ്ങിയവർ സംബന്ധിച്ചു

Read More

‘ഹെൽത്തി ബർത്ത്ഡേ’ മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ ഇനി ഈന്തപ്പഴം

കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാർ എം. പി അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ…

Read More

എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം. പി. കെ ഉസ് മാൻ ഉദ്ഘാടനം ചെയ്യും.

മേപ്പാടി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചനരഹിതമാക്കുക. എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം 2025 ഫെബ്രുവരി 21 വെള്ളി, വൈകിട്ട് 4.00 ന് മേപ്പാടി യിൽ സംസ്ഥാന്ന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. എൻ.കെ റഷീദ് ഉമരി (സംസ്ഥാന ട്രഷറർ ) കൃഷ്ണൻ എരഞ്ഞിക്കൽ (സംസ്ഥാന സെക്രട്ടറി) പി ജമീല (സംസ്ഥാന സെക്രട്ടറി) ടി.നാസർ (സംസ്ഥാന പ്രവർത്തക സമിതിയംഗം ) ഷാന്റോലാൽ (സംസ്ഥാന ജനറൽ കൺവീനർ,പോരാട്ടം) ഫൈസൽ പി.എച്ച് (ജില്ലാ പ്രസിഡന്റ്, വെൽഫെയർ പാർട്ടി…

Read More