wenewser-user

ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

Read More

തെങ്ങിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

നെൻമേനി: നെൻമേനി പഞ്ചായത്ത് വാർഡ് 8 പഴൂർ ആശാരിപ്പടിയിൽ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയ ഇബ്രാഹിം, കുന്നക്കാട്ടിൽ വീട്, ചീരാൽ പി ഓ എന്നയാളെ സുൽത്താൻബത്തേരി അഗ്നി രക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ ഇബ്രാഹിം ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ നിന്നും കൈ വിട്ട് തല കീഴായി യന്ത്രത്തിൽ കാൽ കുടുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു ഉടൻതന്നെ സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവരെ ലാഡർ ഉപയോഗിച്ച്…

Read More

ചൂരൽമല-മുണ്ടക്കൈ ദുരന്തം; വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി

മേപ്പാടി: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആറാം വാർഡ് മെമ്പർ റംലാ ഹംസ എന്നിവർ സംയുക്തമായി നിർവഹിച്ചു. പി…

Read More

ഓൾ കേരള കെമിറ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.

കൽപ്പറ്റ:ചെറുകിട ഇടത്തരം ഔഷധ വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള കെമി റ്റ്സ് & ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ചൂരൽമല ദുരന്തത്തിൽ പെട്ട് സർവ്വതും നഷ്ടമായ മുഴുവൻ ആളുകളുടെയും പുനരധിവാസം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്ന് എ.കെ.സി.ഡി.എ യുടെ വാർഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സി.പി ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ…

Read More

പോക്സോ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരുള പാപ്ലശ്ശേരി കോഴിപ്പള്ളി ഹരി (49)യെ ആണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷിച്ചത്. 2023 ഡിസംബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അന്നത്തെ കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ പി. ശശിധരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെമ്മി കെ…

Read More

പുല്‍പാറ മേഖലയിലെ പുലി ഭീതി ഒഴിയുന്നില്ല; ഭയന്നുവിറച്ച് നാട്ടുകാര്‍

കല്‍പറ്റ: പുല്‍പാറ മേഖലയിലെ പുലി ഭീതി ഒഴിയുന്നില്ല. ബുധനാഴ്ച രാത്രിയിലും ഇന്നലെയുമായി മേഖലയിലെ പലയിടങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയില്‍ 31 പാറ ട്രാന്‍സ്‌ഫോമറിന് സമീപത്താണു പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. രാത്രി എട്ടരയോടെ റാട്ടക്കൊല്ലി വാഴക്കുണ്ട് ഭാഗത്തെ ജനവാസമേഖലയിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ടു ആറരയോടെ പുല്‍പാറ ഫാക്ടറിക്കു പിറകിലും പുലിയെത്തി. മേഖലയിലെ പലഭാഗങ്ങളിലായി പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുല്‍പാറ ഫാക്ടറിക്ക് സമീപം കഴിഞ്ഞ…

Read More

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വരവറിയിച്ചുകൊണ്ടും വയനാടിനെ അക്ഷരനഗരിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം മാനന്തവാടി ഗവ: യു.പി. സ്‌കൂള്‍ പരിസരത്ത് റിട്ട. എസ്.പി. പ്രിന്‍സ് അബ്രഹാം നിര്‍വഹിച്ചു. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി , വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജോയ്, വിനോദ് തോട്ടത്തില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജന്‍ ജോസ്, അനീസ് മാനന്തവാടി,…

Read More

പത്താംതരം തുല്യതാ പരീക്ഷ; ജില്ലയില്‍ 308 പേര്‍ പരീക്ഷ എഴുതും

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പനമരം- മാനന്തവാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 308 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 74 പുരുഷന്‍മാരും 234 സ്ത്രകളുമാണ.് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 56 പേരും പട്ടികജാതി വിഭാഗത്തിലെ 19 പേരുമുണ്ട്. ഒക്ടോബര്‍ 21 ന് മലയാളം, 22 ന്…

Read More

പിണറായി പോലീസ് -ആർഎസ്എസ് അവിശുദ്ധ കൂട്ട്കെട്ടിനെതിരെ ജനരോഷം ഉയരണം: സഹീർ അബ്ബാസ്.

മാനന്തവാടി : പിണറായി പോലീസ് -ആർഎസ്എസ് അവിശുദ്ധ കൂട്ട്കെട്ടിനെതിരെ ജനരോഷം ഉയരണമെന്നും പോലീസ് യൂണിഫോമിട്ട ആർഎസ്എസുകാരെ ജനങ്ങൾ തിരിച്ചറിയണമെന്നും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ് സഅദി. പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ നയിച്ച ജനജാഗ്രതാ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്തെ ഉത്തരേന്ത്യൻ മോഡൽ ഭരണത്തിലൂടെ സംഘപരിവാരത്തിനു തീറെഴുതി…

Read More

ആഗോള കൈകഴുകല്‍ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി

കോട്ടത്തറ: ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് കോട്ടത്തറ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനവും സെമിനാറും ശാസ്ത്രീയ കൈ കഴുകല്‍ പരിശീലനവും സംഘടിപ്പിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായി കൈ കഴുകല്‍ സംബന്ധിച്ച്് പരിശീലനം നല്‍കി. പരിശീലനത്തിന് എം.എല്‍.എസ്.പി നഴ്‌സ് ജംഷീദ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ഷിബു മാസ്റ്റര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ കെ.ആര്‍ ദീപ, കോട്ടത്തറ…

Read More