wenewser-user

ഉപതെരഞ്ഞെടുപ്പ് ഫ്ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു

കൽപ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും. വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50000 രൂപയില്‍…

Read More

ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

മേപ്പടി : മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൃതൃതയോടെയുള്ള രക്ഷാപ്രവര്‍ത്തനം സാഝധ്യമാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെവെച്ചതെന്ന് നീലഗിരി ജില്ലാ റവന്യൂ ഓഫീസര്‍ എം.നാരായണന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖകളിലെ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, താത്ക്കാലിക പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളില്‍…

Read More

ശിശുദിന റാലി; സംഘാടക സമിതി യോഗം 25 ന്

കൽപ്പറ്റ: ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ എല്‍.പി സ്‌കൂളില്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് 3.30 ന് സംഘാടക സമിതി രൂപികരണ യോഗം ചേരും. കളക്ടറേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 21 ന് ജില്ലാതല പ്രസംഗം മത്സരം നടത്തും. ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള രചനാ മത്സരങ്ങള്‍ നവംബര്‍ രണ്ടിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും നവംബര്‍ 9 ന് മുണ്ടേരി വൊക്കേഷണന്‍…

Read More

ജെ.ആര്‍.സി സ്‌കാര്‍ഫിങും സമ്മാനദാനവും നിർവഹിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി അംഗങ്ങളുടെ സ്‌കാര്‍ഫിങും ഗാന്ധിജയന്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ഷമീര്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെ.ആര്‍.സി ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്‌കൂളിന് കൈമാറി. പ്രധാന അധ്യാപിക സാലി മാത്യു, എന്‍.ജസ്‌ന, എം. അബ്ദുല്‍ ഗഫൂര്‍, പി.ജെ റൈചല്‍ എന്നിവര്‍ സംസാരിച്ചു.

Read More

പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്; രാഹുൽ ഗാന്ധിയും എത്തും

കല്പറ്റ: വയനാട് പാർലമെന്റ് ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു….

Read More

പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരിയയിൽ പ്രകടനവും സമരപ്രഖ്യപനവും നടത്തി

പേരിയ: നൂറ്റാണ്ടുകളുടെ പഴക്കമുളള ബാവലി-മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിട്ടു രണ്ടരമാസം പിന്നിട്ടിട്ടും. ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരിയയിൽ പ്രകടനവും സമരപ്രഖ്യപനവും നടത്തി തുടർന്ന്. തിങ്കളാഴ്ച9.30 മുതൽ 42ാം മൈൽ(ബോയ്സ് ടൗണിൽ) വഴി തടയൽ സമരം നടത്താനും തീരുമാനിച്ചു എന്നിട്ടും തീരുമാനമാകുന്നില്ലെങ്കിൽ കണ്ണൂർ EE ഓഫീസ് ഉപരോധിക്കുന്നെന്നും ആക്ഷൻ കമ്മറ്റി അറിയിച്ചു കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡി നോടുള്ള…

Read More

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ

മാനന്തവാടി : ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ സാസംക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം…

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുണ്ടക്കൈ-വെള്ളാര്‍മല വിദ്യാലയങ്ങളിലേക്ക് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വെള്ളാര്‍മല വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണി മാസ്റ്റര്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത്ചന്ദ്രന്‍, കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലാം മലയമ്മ, സംസ്ഥാന ട്രഷറര്‍ ടി.എ റഷീദ് പന്തല്ലൂര്‍, സംസ്ഥാന ഭാരവാഹികളായ നജീബ് മണ്ണാര്‍, എം.പി സത്താര്‍ അരയങ്കോട്, എം.പി…

Read More

ജുനൈദ് കൈപ്പാണിക്ക് ബാംഗ്ലൂരിൽ ഡ്രം ഇവന്റസ് ഇന്ത്യ സ്വീകരണം നൽകി 

ബെംഗളൂരു:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബസാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് ഡ്രം ഇവന്റസ് ഇന്ത്യയുടെ ബാംഗ്ലൂരിലെ സുഗമ നഗർ ആസ്ഥാന മന്ദിരത്തിൽ സ്വീകരണം നൽകി. ഡ്രം ഇവന്റ്സ് ഇന്ത്യ ചെയർമാൻ ഡോ. ശ്യാം സൂരജ്, ഘാന ആഫ്രിക്കൻ ഇന്റർനാഷണൽ തിയേഴ്‌റ്റേസിലെ അൽഫോൺസ് അഹ്യുമാനി,ഇമ്മനുവൽ ആവൂക്കു,രാജ ശേഖരഗൗഡർ, ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍ സിൽ

കല്‍പ്പറ്റ: ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. ബാബുരാജ്, ജില്ലാ ഭാരവാഹികളായ സുരേഷ് കുറ്റിയോട്ടില്‍, തമ്പി കണിയാമ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 17ന് സാമൂഹിക ഐക്യദാര്‍ഢ്യം പക്ഷാചരണം സമാപനത്തിലും ഊരുമൂപ്പന്‍മാര്‍ക്ക് തിക്താനുഭവമുണ്ടായി. പക്ഷാചരണം സമാപനത്തിലേക്ക് ഊരുമൂപ്പന്‍മാരെ ക്ഷണിച്ചിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പരിപാടി മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ ടെലിഫോണില്‍ അറിയിച്ചു. എന്നാല്‍ അതേദിവസം പക്ഷാചരണം സമാപനം നടത്തി. ഇത് പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഊരുകളുടെ വികസനത്തിനും…

Read More