wenewser-user

റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍

കല്‍പ്പറ്റ: റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. മേളയില്‍ 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേകളിലുമായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍ കെ. ഷാജി, എം.പി. കൃഷ്ണകുമാര്‍, പി. ഉമേഷ് കോട്ടത്തറ, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍നിന്നുള്ള 22 താരങ്ങളും ജില്ലാ…

Read More

ഇക്കൊ ടൂറിസം കേന്ദ്രങ്ങളിലെ ചാർജ് വർധന പിൻവലിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപറ്റ: ഇക്കൊ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കുന്ന രീതിയിൽ അമിത ചാർജ് നിശ്ചയിച്ച നടപടി പുന: പരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചൂരൽമല ദുരന്തത്തിനു ശേഷം വയനാട്ടിലെ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർ എത്തി തുടങ്ങിയപ്പോൾ തത്വദീക്ഷയില്ലാതെ ചാർജ് വർധിപ്പിച്ച നടപടി നീതീകരിക്കാനാവില്ല. ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, മുത്തങ്ങ, തോൽപ്പെട്ടി, സൂചിപ്പാറ മുനീശ്വരൻകുന്ന്, ബാണാസുര, മീൻമുട്ടി, തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാരികൾക്ക് അമിത ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവ പുന:പരിശോധിക്കണം….

Read More

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധം:കെഎസ്‌യു

കല്‍പ്പറ്റ: വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പൊതുപരീക്ഷകള്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെഎസ്‌യു പ്രസ്താവിച്ചു. നവംബര്‍ 12,13,14 തിയതികളിലാണ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ പരീക്ഷകള്‍ മാറ്റി വെച്ച് ജില്ലക്ക് അകത്തും പുറത്തുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് സുതാര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഎസ്‌യു വയനാട് ജില്ല സെക്രട്ടറി അജ്മല്‍ പള്ളത്ത്,ഷിജാസ് കൈപ്പണി, അഡോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Read More

മാനന്തവാടി ഉപജില്ല കലോത്സവം; മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മുഖശ്രീ പ്രകാശനം മാനന്തവാടി എ.ഇ.ഒയ്ക്ക് നല്‍കി റവ.ഫാദര്‍ സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ നിര്‍വഹിച്ചു. നവംബര്‍ 4,5,6,7,8 തീയതികളില്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ചീരാൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്.ലാബ് അസിസ്റ്റന്റ് കൃഷ്ണണൻ കുമ്പളേരിയാണ് കലോത്സവത്തിൻ്റെ മുഖശ്രീ രൂപകൽപ്പന ചെയ്തത്. എം.എ മാത്യു, ഫിലിപ്പ് ജോസഫ്, ബി.പി.സി സുരേഷ് കെ.കെ സുബൈർ ഗദ്ദാഫി ,എൻ.പ്രശാന്ത്, സനിൽ കെ.ആർ എന്നിവർ സംസാരിച്ചു.

Read More

ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സ്വീറ്റിയും, വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ…

Read More

വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് വർണാഭമായ സമാപനം

കല്‍പ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 125 പോയിന്റുകളോടെ ബത്തേരി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 117 പോയിന്റുകളുമായി സ്‌പെഷ്യൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും, 75 പോയിന്റുകളുമായി ഡി.എച്ച്. ക്യൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൽപ്പറ്റ സബ് ഡിവിഷൻ 71 പോയിന്റും മാനന്തവാടി സബ് ഡിവിഷന്‍ 53 പോയിന്റും നേടി. പുരുഷ/വനിതാ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ…

Read More

ജേസി സി.കെ രതീഷ് കുമാറിനെ ആദരിച്ചു.

കൽപ്പറ്റ: ജെസിയിലെ മുതിർന്ന അംഗമായ സി.കെ. രതീഷ് കുമാറിനെ സ്തുത്യർഹമായ സേവനത്തിന് കൽപ്പറ്റ ടൗൺ ജേസീസ് ആദരിച്ചു. പിണങ്ങോട് ജി. ആർ. ടി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. നീലിക്കണ്ടി സാദിഖ് അദ്ധ്യക്ഷതയും വഹിച്ചു. പ്രശാന്ത് രാജേഷ്, ടി.ഡി. ജൈനൻ, സനോജ്, രത്നരാജ്, അറക്കൽ ഹാരീസ്, ടി.വിനയൻ, വി.ബി. വിനയ്, സജീവ് രാഗേഷ്, ജിഗീഷ്, യശ്വന്ത്, പ്രദീപ്, ഡോക്ടർ നൗഷാദ് പളളിയാൽ, മഹാദേവൻ, ശിവദാസ് എന്നിവർ സംസാരിച്ചു

Read More

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ…

Read More

ബെംഗളൂരു കേരള സമാജം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു.ഡി. ഷാജി അധ്യക്ഷതവഹിച്ചു. ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ,…

Read More

പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചു

ബോയ്‌സ് ടൗൺ: മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസപ്പെട്ടിട്ട് രണ്ടരമാസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്‌മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് ബോയ്‌സ് ടൗണിൽ റോഡ് ഉപരോധിച്ചത്

Read More