wenewser-user

മുണ്ടക്കൈ ചൂരൽമല പുനരധിവാസം: ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 242, പേരാണ് ആദ്യപട്ടികയിലുള്ളത്. മറ്റൊരിടത്തും വീടില്ലാത്തവരെയാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 10ാം വാർഡിൽ 51 പേരും , 11ാം വാർഡിൽ 83 പേരും , 12ാം വാർഡിൽ 108 പേരുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടിക വയനാട് കലക്ട്രേറ്റ് , മാനന്തവാടി ആർ ഡി ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ് , മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ജില്ലാ…

Read More

96-ാമത് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കമ്പളക്കാട് : കമ്പളക്കാട് ഗവ. യുപി സ്കൂളിൻ്റെ 96-ാമത് വാർഷികാഘോഷം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. രജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി.കെ മുനീർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യാതിഥിയായി. സ്കൂൾ വാർഷിക റിപ്പോർട്ട് റോസ്മേരി പി എൽ അവതരിപ്പിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക റീന ടീച്ചർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാവിരുന്നും ഗായകനും പൂർവ വിദ്യാർത്ഥിയുമായ നിസാർ വയനാട്, നൂരിഷ…

Read More

വയനാടിനെ ചേര്‍ത്തു പിടച്ച ബജറ്റ്: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റില്‍ വയനാട് ജില്ലക്ക് മികച്ച പരിഗണന നല്‍കിയതായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കും വയനാടന്‍ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് പുറമെ 10 കോടി രൂപ അധിക സഹായമായി അനുവദിച്ചത് ജില്ലയ്ക്കുള്ള പരിഗണനയാണ്. വന്യമൃഗ ശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന്…

Read More

പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മാനന്തവാടി: കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ ഡ്രൈവർ എഎസ്ഐ ബൈജുവിനും, സിവിൽ പോലീസ് ഓഫീസർ ലിപിനും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിരെ വന്ന കാറിനെ വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയെന്നും പറയപ്പെടുന്നു

Read More

കേരള ബജറ്റ് നിരാശാജനകം: ഹംസ കടവൻ

കമ്പളക്കാട്: കേരള സർക്കാരിന്റെ ബജറ്റ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ കടവൻ ഹംസ അഭിപ്രായപ്പെട്ടു. കമ്പളക്കാട് ടൗൺ മുസ്ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത രീതിയിൽഭൂനികുതി വർദ്ധിപ്പിച്ചും കേരളത്തിലെ സാധാരണക്കാർ ഉപയോഗിച്ചു വരുന്ന പഴയ വാഹനങ്ങൾക്കുപോലും യാതൊരു തത്വദീക്ഷയുമില്ലാത നികുതി വർദ്ധിപ്പിച്ചതും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി, പഞ്ചായത്ത് ഭാരവാഹികളായ വി പി…

Read More

തലപ്പുഴയിലെ കടുവ സാന്നിധ്യം ; അടിയന്തരമായി കൂട് സ്ഥാപിക്കണം: എസ്ഡിപിഐ

തലപ്പുഴ കമ്പിപ്പാലത്തും പരിസരങ്ങളിലും കുറച്ചു ദിവസങ്ങളായി തുടരുന്ന കടുവയുടെ സാന്നിധ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും കടുവയെ പിടികൂടാൻ വനം വകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ജനവാസ മേഖലയിലാണ് കടുവയുടെ സാന്നിധ്യം കാണുന്നത്.ഇത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. വനം വകുപ്പ് മേഖലയിൽ പരിശോധന ശക്തമാക്കണമെന്നും കടുവയെ പിടികൂടി ജനങ്ങളെ ആശങ്കയകറ്റണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീർ, സെക്രട്ടറി ജംഷീർ, ജോയിന്റ് സെക്രട്ടറി…

Read More

ഫിസിക്സ് ആൻഡ് അപ്ലൈഡ് ഫിസിക്സ് അന്താരാഷ്ട്ര സമ്മേളനം നടത്തി

മുട്ടിൽ : ഡബ്ല്യു.എം ഒ കോളേജിൽ നടന്ന അന്താരാഷ്ട്ര ഫിസിക്സ് ആൻഡ് അപ്ലൈഡ് ഫിസിക്സ് സമ്മേളനം ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ജോ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. 30 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന ഡോ ബിജു കെ ജി യോടുള്ള ആദരവായാണ് കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടത്. ആദ്യ ദിനത്തിലെ എല്ലാ പ്രഭാഷകരും ഡോ. ബിജു കെ.ജി. യുടെ മുൻകാല വിദ്യാർത്ഥികളായിരുന്നു. ചടങ്ങിൽ ഡിപ്പാർട്മെന്റ് തലവൻ ഹാഷിം എൻ. കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വിജി…

Read More

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്.2024-25 വാർഷിക പദ്ധതിയിൽ 2 ലക്ഷം ഉൾപ്പെടുത്തി വാർഡ് 12 കമ്പളക്കാട് കോൺക്രീറ്റ് പണി പൂർത്തീകരിച്ച ചെട്ടിയാൻ കണ്ടി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷ ചേനോത്ത്‌ നിർവഹിച്ചു. കൺവീനർ മുനീർ സി കെ, സലീം വി പി, നയീം സി എ, അഷ്റഫ് കുഞ്ഞി കെ എം, മുഹമ്മദാലി ഒ എം,, മമ്മു പഞ്ചാര, സന്നിഹിതരായിരുന്നു

Read More

ആയുഷ്ഗ്രാമം ജീവിതശൈലി രോഗ ആയുർവേദ ക്ലിനിക്കിൽ ഔഷധ സസ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും സംയുക്തമായി ജീവിതശൈലി രോഗ ആയുർവേദ ക്ലിനിക്കിൻ്റെ ഭാഗമായി ഔഷധസസ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനം 2/4 സാംഗ ക്ലബിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് കെ.ടി അഷറഫ് അദ്ധ്യക്ഷത വഹിച്ചു.സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി പി.കാദർ, ക്ലബ് സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ,കെ വി കുഞ്ഞമ്മദ്, കെ.വി അബ്ദുൾ റഹ്മാൻ, സി.എച്ച്…

Read More

വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി

കല്‍പറ്റ: ഭിന്നശേഷി വ്യക്തികള്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കണമെന്നും, ആനുകൂല്യങ്ങള്‍ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി. ആശ്വാസ കിരണം മുടങ്ങാതെ നല്‍കുക, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഭൗതിക ഭിന്നശേഷി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനവും, അവഗണനയും അവസാനിപ്പിക്കുക, സ്‌പെഷല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കുക, സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക, ജില്ലാ പുനരധിവാസ കേന്ദ്രം ആരംഭിക്കുക, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുക, തൊഴിലിനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന…

Read More