wenewser-user

വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി തേടണം; മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം: വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നൽകണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ. പരിശോധിച്ച് മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി. റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം. പൊളിക്കാനായി കൈമാറുകയും എന്നാൽ, ആർ.സി. റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുൾപ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നൽകുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണിത്. വാഹനം പഴക്കം മൂലവും അപകടത്തിൽപ്പെട്ടും ഉപയോഗ ശൂന്യമാകുമ്പോൾ പൊളിക്കാറുണ്ട്….

Read More

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്.

Read More

പുളിയാര്‍മല ലവ് ഗ്രീന്‍ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഭക്ഷ്യമേളയിലെ രുചിവൈവിധ്യം ശ്രദ്ധേയമായി.

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍, നൈപുണ്യ വികസനവും സുസ്ഥിര തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡിഡിയുജികെവൈ എന്നിവയുടെ സഹകരണത്തോടെ പുളിയാര്‍മല ലവ് ഗ്രീന്‍ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഭക്ഷ്യമേളയിലെ രുചിവൈവിധ്യം ശ്രദ്ധേയമായി. നാടന്‍ മുതല്‍ അറബിക് വരെ വിഭവങ്ങള്‍ മേളയുടെ ആകര്‍ഷണമായി. ലൗ ഗ്രീന്‍ അക്കാദമിയിലെ ഹോട്ടല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍ വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഡെമോ എയര്‍പോര്‍ട്ട് പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു. 20 ഇനം ജ്യൂസും മറ്റു പാനീയങ്ങളും അടങ്ങിയ…

Read More

ജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശം ചെയ്തു.

കൽപറ്റ: മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജോയിന്റ് ജനറല്‍ കണ്‍വീനറായ പ്രിന്‍സിപ്പാള്‍ എസ്. കവിത, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അനില്‍ സ്റ്റീഫന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, എച്ച്.എം ഇന്‍- ചാര്‍ജ്ജ് കെ.എസ്…

Read More

പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പ്പറ്റയില്‍ പ്രകടനം നടത്തി

കല്‍പ്പറ്റ: വയനാട്ടില്‍ നവംബര്‍ പതിമൂന്നാം തീയതി നടക്കുന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി, ടി ജെ ഐസക്, മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി,പി കെ മുരളി, ആയിഷ പള്ളിയാല്‍, രമ്യ ജയപ്രസാദ്, കെ ശശി കുമാര്‍,…

Read More

ജില്ലാ പോലീസ് കായികമേള: വോളിബോളില്‍ മാനന്തവാടി സബ് ഡിവിഷന്‍ ജേതാക്കൾ

കേണിച്ചിറ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി സബ് ഡിവിഷന്‍ ടീം ജേതാക്കളായി. കല്‍പ്പറ്റ സബ് ഡിവിഷന്‍ ടീമിനാണ് രണ്ടാം സ്ഥാനം. കേണിച്ചിറ യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മത്സരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എംഎസ് ഡിവൈഎസ്പി അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.എം. ശശിധരന്‍, ഇര്‍ഷാദ് മുബാറക്, ബിപിന്‍ സണ്ണി…

Read More

യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം സംഘടിപ്പിച്ചു

അമ്പലവയൽ: യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ ഡിസിസി പ്രസിഡന്റ്‌ എൻ. ഡി. അപ്പച്ചൻ, കെ പി സി സി അംഗം കെ.എൽ. പൗലോസ്, മാടക്കര അബ്‌ദുളള, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എ.പി.കുര്യാക്കോസ്, കെ.കെ. ബാബു, എം.യു. ജോർജ്, കണക്കയിൽ മുഹമ്മദ്‌, അസ്സൈനു, അബ്‌ദുൾ…

Read More

ദുരന്ത ബാധിതർക്കായി മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ്. അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി….

Read More

എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എം.എ. നഹ്ഷാനയെ ആദരിച്ചു

  കാവുംമന്ദം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലിക്കുനി മഞ്ചപ്പുള്ളി എം.എ. നഹ്ഷാനയെ യൂത്ത്‌ലീഗ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എം.പി. ഹഫീസലി അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മെമന്റോ നല്‍കി. സഹീറുദ്ദീന്‍ പള്ളിമാലില്‍, കെ.പി. സബീര്‍ അലി, എം.കെ. റഊഫ്, കെ.പി. ഇസ്ഹാഖ്, ഉസ്മാന്‍ മഞ്ചപ്പുള്ളി, ജലീല്‍ തയ്യില്‍, ഹൈദര്‍ ഗസീബ്, എം.എ. ഫൈസല്‍, എം.എ. സുഫൈല്‍ എന്നിവര്‍ പങ്കെടുത്തു. മഞ്ചപ്പുള്ളി അഷ്‌റഫ്-റംല ദമ്പതികളുടെ മകളാണ്…

Read More

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം

കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി,എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ,നൃത്തവും ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.ദേശീയ കായികതാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ…

Read More