wenewser-user

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനംനടത്തി.

മീനങ്ങാടി : കേരള സ്റ്റേറ്റ്ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനത്തിൽ കേരളത്തിലെ തയ്യൽ തൊഴിലാളികൾ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പ്രകടനപത്രിയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും എട്ടര വർഷക്കാലം ഭരിച്ചിട്ടും 100 രൂപ പോലും പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ പ്രസവ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. എസ്. ടി. എ . (എൻ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ…

Read More

ബത്തേരിയിൽ കാർ യാത്രികനിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ കവർച്ച

ബത്തേരി: ബത്തേരി അമ്മായി പാലത്തിൽ വെച്ച് കാർ യാത്രികരെ തടഞ്ഞ് വാഹനം ആക്രമിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. കണ്ണൂർ പയ്യന്നൂർ സ്വദേശികളായ സനീഷ്, രാഹുൽ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഇന്നോവ കാറുകളിൽ എത്തിയ പത്തംഗ സംഘം ഇവരുടെ ഡെസ്റ്റർ കാർ തടഞ്ഞു നിർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കാറിന്റെ ചില്ല് തകർത്ത് സനീഷിനെ പുറത്തിട്ട് മുഖത്ത് മുളകുപൊടി സ്പ്രേ അടിച്ചു. പിന്നീട് അവനെ അവരുടെ കാറിലേക്ക്…

Read More

“മിന്നും താരങ്ങൾ” മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മാനന്തവാടി: “മിന്നും താരങ്ങൾ” മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം പഴശ്ശി പാർക്കിൽ വിവിധ പരിപാടികളോടുകൂടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ററാൻഡിങ് ചെയർ പേഴ്സൺ സൽമ മോയിൻ സ്വാഗതം പറഞ്ഞു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന പാരാ പവർ ലിഫ്റ്റിംഗ് ജേതാവ് അമൽ സുകുമാരൻനിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ്…

Read More

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സുരക്ഷയെകുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സുരക്ഷയെകുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി : വയനാട് ജില്ലാ പോലീസിന്റെയും ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ 05.02.2025 ബുധനാഴ്ച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ലീഡ്‌ ബാങ്ക് മാനേജർ മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു : ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ജലീൽ വിഷയാവതരണവും നടത്തി. മാനന്തവാടി…

Read More

രക്തം ചിന്തലല്ല, രക്തദാനം കൊണ്ട് ജീവൻ നിലനിർത്തലാണ് യൂത്ത് ലീഗിൻ്റെ ധർമ്മം: സി എച്ച് ഫസൽ

വെള്ളമുണ്ട : മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ളതല്ല അത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണെന്ന് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. രക്തം ചിന്തലല്ല രക്തം കൊടുത്ത് ജീവൻ രക്ഷപ്പെടുത്തലാണ് യൂത്ത് ലീഗിന്റെ ദൗത്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം തല രക്തദാന ക്യാമ്പ് വെള്ളമുണ്ട പുളിഞ്ഞാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു….

Read More

പനമരം ഗവ.നഴ്സിങ്‌ സ്കൂളിന്റെ അംഗീകാരം തുലാസിൽ ; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം -ഇ.ഉസ്മാൻ

മാനന്തവാടി: പനമരം ഗവണ്മെന്റ് നഴ്സിങ്‌ സ്കൂളിലെ ശോച്യാവസ്ഥ മൂലം ഇന്ത്യൻ നേഴ്സിങ് കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നുള്ള വാർത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അത്‌ പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈ കൊള്ളണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ബാച്ചുകളിലായി എഴുപതിലധികം വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ആവശ്യമായ ഭൗതിക സാഹചര്യം നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇല്ല.ഇവിടെ പരിശോധന നടത്തിയ ഐഎൻസി അധികൃതർ പരിമിതികൾ കണ്ടെത്തി…

Read More

കുട നിർമ്മാണ ശിൽപ്പശാല നടത്തി

പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഏകദിന കുടനിർമ്മാണ ശിൽപശാല നടത്തി. അധ്യാപികമാരായ ശ്രീമതി ശോശാമ്മ . പി . ഐ , നീതു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ‘  

Read More

രണ്ടരവയസുകാരൻ ആണി വിഴുങ്ങി:* *വിജയകരമായി പുറത്തെടുത്തു.

  മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസുകാരൻ വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് പുറത്തെടുത്തു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആണി വിഴുങ്ങുകയായിരുന്നു. മൂത്ത കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പനിയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കൽപ്പറ്റ ജനറൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തപ്പോൾ ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉദര- കരൾ രോഗവിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ….

Read More

കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും

കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…

Read More

മേപ്പാടി പുനരധിവാസം; മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്‌തു

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ എ.എച്ച് ഡിപ്പാർട്ട്മെൻ്റിൻ്റെ നേത്യ ത്വത്തിൽ മേപ്പാടി പുനരധിവാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എഎച്ച് സിഇ എഫ് ഫണ്ട് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കുടും ബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷ നായിരുന്നു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് 5 പേർക്ക് 160000 രൂപ ഫണ്ട്അനുവദിച്ചു നൽകിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് നൽകിയത്.

Read More