wenewser-user

വീട് നിർമ്മിക്കാൻ നൽകിയ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ.

കേണിച്ചിറ: വീട് നിർമ്മാണം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാളെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചന്ദ്രനഗർ കോളനി സ്വദേശിയായ അൻവർ മൊയ്തീൻ (50) ആണ് അറസ്റ്റിലായത്. കേണിച്ചിറ, വേലി യമ്പം എന്നിവിടങ്ങളിൽ വീട് പണിയുന്നതിന് രണ്ടു പേരിൽ നിന്നായി ഇരുപത്തിരണ്ടു ലക്ഷം രൂപയാണ് പ്രതി തട്ടിച്ചെടുത്തത്. കേണിച്ചിറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, പോലീസുദ്യോഗസ്ഥരായ ഇസ്ഹാഖ്, വിൽസൺ, ബത്തേരി സ്റ്റേഷ നിലെ രജീഷ്, ഷെമ്മി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും

കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും. കൽപ്പറ്റയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ തീയതി പ്രഖ്യാപനവും ചടങ്ങിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. വയനാട് ബൈസിക്കിൾ ചലഞ്ചിൽ വിദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 200 പേർ മത്സരത്തിൽ പങ്കെടുക്കും. വിമൻസ്, മെൻസ്, മൗണ്ടെയ്ൻ, റോഡ് സൈക്ലിംഗ് വിഭാഗങ്ങളിലായി നടക്കുന്ന ഇവന്റിൽ 2 ലക്ഷത്തോളം രൂപയാണ്…

Read More

സംവരണ അട്ടിമറിക്കെതിരെ; എഐഡിആർഎം പോസ്റ്റ്‌ ഓഫിസ് മാർച്ച്‌ സംഘടിപ്പിച്ചു

കല്‍പറ്റ: പട്ടിക വിഭാഗ സംവരണ അട്ടിമറിക്കെതിരെ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ദളിത് അവകാശ സമിതി (എഐഡിആർഎം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത്‌ വിഭാഗങ്ങൾക്കിടയിലെ ഉപ വർഗീകരണവും ക്രീമിലെയറും സംബന്ധിച്ച വിഷയത്തിലെ സുപ്രീം കോടതി വിധി മറി കടക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കുക, ദളിതർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റിലും നിയമ സഭയിലും പ്രത്യേക സമ്മേളനങ്ങൾ വിളിക്കുക, സ്വകാര്യ മേഖലയിലെ ദളിത്…

Read More

കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി

കമ്പളക്കാട്: ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ 10 ഡിവിഷനുകളിലായി നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉസ്താദ് നഗർ ഡിവിഷൻ കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ് വി പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലീം മാഹിരി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി ഹാരിസ് ബാക്കഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി ടി അഷ്റഫ് ഹാജി ആശംസ പ്രസംഗം…

Read More

പേരിയ ചുരം റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു

പേരിയ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിഞ്ഞിടുന്നു ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല വരായാൽ ,പേരിയ 39,പേരിയ 36,പേരിയ 34,ചന്ദനത്തോട്‌ ,അലാർ ,അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്ര…

Read More

വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം: എസ്.ഡി.പി.ഐ

മൂപ്പൈനാട്: വടുവഞ്ചാൽ -കൽപ്പറ്റ റൂട്ടിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഗുരുതര യാത്രാ ക്ലേശം ഉടൻ പരിഹരിക്കണമെന്ന് എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി. രാവിലെ 7.30ന് ബസ് കാത്ത് നിന്നിട്ട് പോലും 9 മണിക്ക് തുടങ്ങുന്ന ക്ലാസ്സിൽ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ല. അത് പോലെ വൈകുന്നേരം വളരെ വൈകിയുമാണ് വീട്ടിൽ തിരിച്ചെത്തുന്നതും. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ജുനൈദ് കൈപ്പാണിയെ ഖാദി ഗ്രാമവ്യവസായ ബോർഡ് ആദരിച്ചു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽവെച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം ആയിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.സുമ, ഗ്രാമ വ്യവസായ ഓഫീസര്‍…

Read More

മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി: ആടിക്കൊല്ലി വിനോദ് ലൈബ്രറിയും പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും സംയു ക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ബാബു കണ്ടത്തിൽക്കര ഉദ്ഘാടനം ചെയ്തു. ജോഷി കുരിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. ഡോ. മഞ്ജു, ഡോ. ശ്രുതി, ഷീബ തുടങ്ങിയവർ നേത്യത്വം നൽകി.

Read More

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് സഞ്ചാരികളോടുള്ള വെല്ലുവിളി: വയനാട് അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി

കല്‍പ്പറ്റ: വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് സഞ്ചാരികളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി ഭാരവാഹികളുടെ യോഗം ആരോപിച്ചു. പുതുക്കിയ നിരക്കനുസരിച്ച് കുറുവ ദ്വീപില്‍ പ്രവേശനത്തിന് മുതിര്‍ന്നയാളുകള്‍ 220 രൂപ വീതം നല്‍കണം. ചെമ്പ്ര ട്രക്കിംഗിനു അഞ്ചുപേരടങ്ങുന്ന സംഘം നല്‍കേണ്ട ഫീസ്1,750 രൂപയില്‍ നിന്ന് 5,000 രൂപയാക്കി. മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഫീസ് ഗണ്യമായി കൂട്ടി. ഇത് അനീതിയാണ്. ടിക്കറ്റ് നിരക്ക് വര്‍ധവ് പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു…

Read More

വീടിൻ്റെ താക്കോൽദാനം നടത്തി

കാവുംമന്ദം: കോമരക്കണ്ടി തങ്കമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ ഉദ്ഘാടനവും താക്കോൽദാന കർമ്മവും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം,…

Read More