ഗാന്ധിജി കൾച്ചറൽ സെൻ്റർ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ആദരിച്ചു.*
മാനന്തവാടി: ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനും നിരവധി പുരസ്കാര ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഗാന്ധിജി കൾച്ചറൽ സെൻ്റർ ആദരിച്ചു. ചടങ്ങ് എഴുത്തുകാരനും പത്രപ്രവർത്തകനുമായി ഡോ. വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ, സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാവ്, ഭരണ കർത്താവ് എന്നീ നിലകളിൽ മംഗലശ്ശേരി മാധവൻ മാസ്റ്റർ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൻ നടന്ന ചടങ്ങിൽ വിനോദ് കെ ജോസ് പൊന്നാടയണിയിച്ച് മാധവൻ മാസ്റ്ററെ ആദരിച്ചു. റിട്ട. എസ് പി…
