ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടിനുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ, എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ…
