wenewser-user

ജോലിക്കാര്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക:* *SNPSECK

കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട വനംവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്ക് സര്‍ക്കാറിനു പുല്ലുവിലയാണെന്ന് തെളിയിക്കുന്നതായി സ്റ്റേറ്റ് എന്‍.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള കുറ്റപ്പെടുത്തി. ഈ വകുപ്പുകളില്‍ ജോലി ചെയ്ത് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പഞ്ചാരക്കൊല്ലിയില്‍ കടുവ യുവതിയെ കൊന്നുതിന്ന ദിവസം തന്നെ വനംവകുപ്പ് വാച്ചറായി മുപ്പത് വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിച്ച ബൈരന്‍ മരണപ്പെട്ടതും കൂട്ടിവായിക്കേണ്ടതുണ്ട്. അദ്ദേഹം രണ്ട് പതിറ്റാണ്ട് താല്‍ക്കാലിക ജീവനക്കാരനായി ജോലി…

Read More

വന്യജീവികൾ നാട്ടിലും മനുഷ്യർ കൂട്ടിലും; പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്ന് രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ ആവശ്യപ്പെട്ടു. വന്യ ജീവി ആക്രമണങ്ങൾ തുടർ സംഭവമാകുമ്പോൾ, മനുഷ്യർ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയും ചെയ്യുന്നത് തീർത്തും വേദനാജനകമാണ്. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വന-നിയമങ്ങൾ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ…

Read More

നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു.

മാക്കിയാട് :മക്കിയാട് ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ചീപ്പാട് മുരുകാലയ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനാണ്.തൊണ്ടർനാട് പാലേരിക്ക് സമീപം താമസിക്കുന്ന കോൺട്രാക്ടർ സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതിഗുരുതരമായി പരിക്കേറ്റ…

Read More

ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്‌ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്‌ണനെ ജാമ്യത്തിൽ വിട്ടു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ…

Read More

പഞ്ചാരക്കൊല്ലി കടുവ ആക്രമണം ; കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : ജംഷിദ നൗഷാദ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് ഇരുപത്തിഅഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷിദ നൗഷാദ്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ ആക്രമണങ്ങൾ മൂലം മനുഷ്യ ജീവനുകൾ പൊലിയുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ നിഷ്ക്രിയത്വമാണ് ഇതിന് പ്രധാന കാരണം.സർക്കാർ ഈ അനാസ്ഥ വെടിയണമെന്നും മനുഷ്യ ജീവന് പ്രാധാന്യം നൽകണമെന്നും ജംഷിദ ആവശ്യപ്പെട്ടു. മരണപ്പെട്ട രാധയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ…

Read More

കടുവ ആക്രമണം; മനസ്സാക്ഷിയെ ഞെട്ടിക്കുന്നത് : മുസ്‌ലിം ലീഗ്

മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ രാധ എന്ന യുവതിയെ നരബോജി കടുവ കടിച്ചു കൊന്നു തിന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും, ഇത്തരം സംഭാവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി സംഭവ സ്ഥലം സന്ദർശിച്ചുകൊണ്ട് ആവശ്യപ്പെട്ടു. പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം അധികാരികൾ ഓടി വന്നു ഇടപെടുന്ന നിലപാട് മാറ്റി വന്യ മൃഖ ശല്യത്തിന് ശാശ്വതമായപരിഹാര മുണ്ടാക്കുന്ന നടപടികളാണ് വേണ്ടതെന്നു സംഭവ സ്ഥലത്തു വെച്ചു മന്ത്രി ഒ.ആർ.കേളുവിനോട് മണ്ഡലം ഭാരവാഹികൾ…

Read More

റിസോർട്ട് /ഹോംസ്റ്റേ ലീസിനോ റെന്റിനോ കൊടുക്കുന്നതിനു മാനദണ്ഡം കൊണ്ടുവരണം:- വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി

കൽപ്പറ്റ :- വയനാട് ജില്ലയിൽ റിസോർട്ടുകൾ ഹോംസ്റ്റേകൾ എന്നിവ വാടകയ്ക്ക് എടുത്ത് അത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പല റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടങ്ങൾ, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിച്ചുവരുകയാണ്. ഈ മേഖലയുമായി ഒരു പരിചയമില്ലാത്ത ആളുകൾ ബിൽഡിംഗ് ഓണർമാർ കൂടുതൽ വാടക പ്രതീക്ഷിച്ചാണ് ഇത്തരം ചതിക്കുഴിയിൽ പോയി വീഴുന്നത്. പ്രൊഫഷണൽ രീതിയിൽ ബിസിനസ് ചെയ്യുന്ന ആളുകൾക്ക് വരെ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് ഇത്തരം ആളുകളുടെ പ്രവർത്തി. ആയതിനാൽ റിസോർട്ട് / ലോഡ്ജ്/ ഹോംസ്റ്റേ…

Read More

ടുവ ആക്രമണം; രാധയ്ക്ക് മൃതദേഹം സംസ്‌കരിച്ചു

മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മീന്‍മുട്ടി തറാട്ട് രാധയുടെ മൃതദേഹം സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. ഗോത്രവിഭാഗക്കാരായ ഇവര്‍ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്

Read More

കടുവയെ പിടികൂടുന്നത് വയ്ക്കുന്നതിൽ നാട്ടുകാർ വീണ്ടും പ്രതിഷേധത്തിൽ

മാനന്തവാടി:പഞ്ചാരകൊല്ലിയിൽ രാധ എന്ന യുവതിയെ കൊലപെടുത്തിയ കടുവയെ പിടുകൂടുന്നത്തിനുള്ള നടപടി വയ്ക്കുന്നതിൽ വീണ്ടും പ്രതിഷേധാവുമായി നാട്ടുകാർ. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി വാക്കെറ്റവും തർക്കവും. കടുവയെ കൂട്ടിൽ കയറ്റി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അതിനെ വെടിവെച്ചുകൊല്ലാതെ വിടില്ലെന്നും പ്രതിഷേധകാർ.

Read More

സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: മേരിമാത കോളേജ് കോമേഴ്‌സ് അസോസിയേഷൻ പ്രവർത്തനാരംഭവും ‘സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.യു.എ. ഇ. സ്മാർട്ട്‌ പോയിന്റ് ഗ്രൂപ്പ് എം.ഡിയും എഴുത്തുകാരനുമായ അഹ്‌മദ്‌ വയലിൽ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി അധ്യക്ഷയായിരുന്നു.ഫാദർ സിബിച്ചൻ ചേലക്കാപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. രജിത സേവിയർ,അഡോൺ കെ, മുഹമ്മദ് മിൻഹാജ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

Read More