wenewser-user

വൈത്തിരി ഉപജില്ലാ കായിക മേള; മുണ്ടക്കൈയിൽ മരണപ്പെട്ട കായിക താരങ്ങളുടെ ദീപ്തസ്മരണയുമായി സ്കൂൾ ഒളിംപിക്സ് ലോഗോ

പിണങ്ങോട്: വയനാട് ജില്ല സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 15,16,17 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ കായിക മേളയുടെ ലോഗോ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയി അവർകൾക്ക് നൽകി പ്രകാശനം നിർവഹിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ട നാല് കായിക വിദ്യാർത്ഥികളുടെ ഓർമ്മകളും ബെയിലി പാലവും ധ്വനിപ്പിക്കുന്ന ലോഗോ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഷറഫുദ്ദീനാണ് രൂപകൽപ്പന ചെയ്തത്. പ്രിൻസിപ്പാൾ…

Read More

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു

കൽപറ്റ: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത ബോധവൽക്കരണ സെമിനാറും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസും നടത്തി. കലാ -കായിക- സാംസ്‌കാരിക മേഖലയിലുള്ളവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കല്‍പറ്റ സര്‍വീസ് സഹകരണ…

Read More

റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം: എസ്ഡിപിഐ

പുലിക്കാട്: വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് വാർഡിലെ ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ ഉടൻ നന്നാക്കണമെന്നും പ്രവർത്തനരഹിതമായ ലോമാസ്റ്റ് ലൈറ്റ്, തെരുവുവിളക്കുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണമെന്നും, വിദ്യാർത്ഥികൾക്കും മറ്റും ഭീഷണിയായ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും എസ്ഡിപിഐ പുലിക്കാട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യുകെ നുഹ്മാൻ അധ്യക്ഷത വഹിച്ചു. പി പി മുനീർ,എം കെ അബുബക്കർ എന്നിവർ…

Read More

കൃഷിഭവന്റെ സ്കൂട്ടിയോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണം: എസ്ഡിപിഐ

തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ ആവശ്യങ്ങൾക്ക് വേണ്ടി പതിനായിരങ്ങൾ മുടക്കി വാങ്ങിയ സ്കൂട്ടി തുരുമ്പെടുത്ത് നശിക്കുന്നത് അംഗീകരിക്കാനാവില്ലന്നും ഉടൻ തന്നെ അത് റിപ്പയർ ചെയ്ത് ഉപയോഗപ്രദമാക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഫീൽഡ് വിസിറ്റിംഗിനും മറ്റു ആവശ്യങ്ങൾക്കുമായി വാങ്ങിയ സ്കൂട്ടി രണ്ട് വർഷത്തോളമായി കട്ടപുറത്താണ്.അത് റിപ്പയർ ചെയ്യാൻ കേവലം 14000 രൂപയോളമാണന്നിരിക്കെ അതിന് ഫണ്ടില്ലെന്ന് പറഞ്ഞ് തവിഞ്ഞാൽ കൃഷി ഓഫീസർ നൽകുന്ന അപേക്ഷകൾ ജില്ലാ കൃഷി ഓഫീസിൽ നിന്ന് മടക്കുകയാണ്. പൊതു സ്വത്തുകൾ റിപ്പയർ ചെയ്ത്…

Read More

ഉന്നത വിജയം നേടിയ എൻഎസ്എസ്. വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു 2024 എസ്.എസ്. എൽ. സി , ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ എ പ്ലസ്സ് നേടിയവർ’ ജില്ലാതല പ്രശ്നോത്തരിയിൽ വിജയം നേടിയവർ, നൂറ് ശതമാനം വിജയം നേടിയവർ എന്നിവരെയാണ് ആദരിച്ചത്. മാലിന്യ ‘ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനത്തിൻ്റെ ഭാഗമായ സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു . രണ്ട്…

Read More

മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി

മാനന്തവാടി : മാനന്തവാടി ഉപ ജില്ലയിലെ മൂവായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന ഉപജില്ല ശാസ്ത്രോത്സവത്തിന് പ്രൗഢമായ തുടക്കം. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തിപരിചയ മേളകളിലൂടെ നൂറ്റി മുപ്പതോളം വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പ്രതിഭകളാണ് മത്സരാർത്ഥികളായി എത്തുന്നത്. ദ്വാരക സേക്രഡ് ഹാർട്ട് എച്ച് എസ് എസ്, ദ്വാരക എയുപി എസ്, ഗവ: ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ ഒക്ടോബർ എട്ട് ,ഒമ്പത് തിയ്യതികളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ഇരുന്നൂറിലധികം വിധി കർത്താക്കളും മേളയുടെ ഭാഗമാകുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

Read More

വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ കൂർഗിലേക്ക് പഠന യാത്രയെ കൂർഗ് പ്ലാൻറേർസ് അസോസിയേഷൻ പ്രസിഡണ്ട് നന്ദ ബെല്ലപ്പയുടെ നേത്രത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കുടകിലെ കൃഷിരീതി, കീടനിയന്ത്രണം ,വിള പരിപാലനം, വിളവെടുപ്പാനന്തര പരിചരണം, സംസ്കരണം ,വിപണനം തുടങ്ങിയ കാര്യങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായാണ് തോട്ടം സന്ദർശനം നടത്തിയത്. കൂർഗിലേക്ക് നടത്തിയ പഠനയാത്രക്ക് ഐ സി എ ആർ ഡോക്ടർ ആങ്കെ ഗൗഡ,…

Read More

അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യണം: ഡി. വൈ.എഫ്.ഐ

പനമരം: പനമരം ഹൈസ്കൂൾ പരിസരത്തുള്ള സ്ഥാപനത്തിൽ കയറി വടിയും മാരകായുധവും കൊണ്ട് കട തകർക്കുകയും കടയുടമയെ തലയ്ക്ക് അടിച്ചു ഗുരുതര പരിക്കേല്പിക്കുകയും, ശേഷം പഴയ നടവയൽ റോഡ് ചാലിൽ ഭാഗം പ്രദേശത്ത് എത്തിയ ആക്രമികൾ അവിടെ ഉള്ള വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ ജനാലകൾ തകർക്കുകയും, കൊലവിളി നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമുണ്ടായി, ശേഷം മേച്ചേരി പ്രദേശത്തും സമാന സംഭവ വികാസങ്ങളുണ്ടായി. ഇത് സംബന്ധിച്ച കൃത്യമായ വിവരം പനമരം പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും പ്രതികളുടെ സിസി ടിവി ദൃശ്യങ്ങൾ…

Read More

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു

തൃശ്ശൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്, ക്രിയേറ്റീവ്…

Read More

ബൈരക്കുപ്പ പാലം നിർമ്മാണവുമായിബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബത്തേരി: കേരള കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണവുമായിബന്ധപ്പെട്ട് നിയോജകമണ്ഡലമായ എച്ച്.ഡി.കോട്ടയിലെ എം.എൽ.എ അനിൽ ചിക്കമാതുവും ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം പിൻവലിക്കുന്നതിന് ഗുണ്ടൽപേട്ട് എം.എൽ.എ ഗണേഷ് പ്രസാദും, ഐ സി ബാലകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയുമായി ചർച്ച നടത്തി. നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സമാന്തരമായി ഭൂഗർഭ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത്…

Read More