wenewser-user

ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും, കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും നടത്തി

തിരുനെല്ലി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലി പ്രദേശങ്ങളിലുള്ളവർക്കായി ബോധവൽക്കരണ പരിപാടിയും ഉന്നതിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും ബാഗുകളും നൽകി. തിരുനെല്ലി ആശ്രമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിന്റെ ഉത്ഘാടനം ബഹു : വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. മാനന്തവാടി എ.എസ്.പി ശ്രീ.ഉമേഷ്‌ ഗോയൽ ഐ.പി.എസ്, തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി ബേബി, സബ് ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മാനന്തവാടി ഉപജില്ല കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

പയ്യമ്പിള്ളി : ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി. കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജൂഡ് വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈലാ സജി , ബിബിൻ വേണുഗോപാൽ ഷിബു ജോർജ് തുടങ്ങിയവർ സംസാരിച്ചു മാനന്തവാടി എഇഒ മുരളീധരൻ, ബി.പി.സി സുരേഷ് കെ.കെ എന്നിവർ…

Read More

കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണം: കെ പി സി സി സംസ്ക്‌കാര സാഹിതി

കൽപ്പറ്റ: വയനാട് ജില്ലയിൽ കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണമെന് കെ പി സി സി സംസ്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലയിലുള്ള കലാകാരൻമാരുടെ വളർച്ചക്ക് ഇത് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്ടോബർ 31 ന് ഇന്ത്യയുടെ ഇന്ദിര എന്ന പേരിൽ മുട്ടിലിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു….

Read More

വയോജന നയം പ്രഖ്യാപിക്കണം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ

അമ്പലവയൽ: കേരളാ ഗവൺമെന്റ് വയോജനയം എത്രയും വേഗം പ്രഖ്യാപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ.ആർ ശിവശങ്കരൻ അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. സി.കെ. അഫ്സത്ത് , വൈസ് പ്രസിഡന്റ് കെ.ഷമീർ, സി.ശശിധരൻ. അപ്പൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.സി. കുര്യാകോസ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി.ടി സ്ക്കറിയ സ്വാഗതവും പി.ഭാസ്ക്കരൻ…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ് മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി : മാനന്തവാടി ജി വി എച്ച് എസ് എസിൽ ഒക്ടോബർ പതിനഞ്ച് മുതൽ പതിനേഴ് വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെ മുഖശ്രീ പ്രകാശനം മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.കെ മുരളീധരന് നൽകി പ്രകാശനം ചെയ്തു. പനമരം ക്രസന്റ് പബ്ലിക് സ്കൂൾ അധ്യാപകൻ അബ്ദുല്ല യാണ് മുഖശ്രീ രൂപകൽപന ചെയ്തത്. ഈ വർഷം സ്കൂൾ കായികമേള കേരള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. ചടങ്ങിൽ മാനന്തവാടിബി.പി.സി സുരേഷ്…

Read More

ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി വിദ്യാർഥികൾ

കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ…

Read More

സാന്ത്വന പരിചരണത്തിന് നാടൊരുമിക്കുന്നു

ചെന്നലോട്: സാന്ത്വന പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി തരിയോട് ഗ്രാമപഞ്ചായത്ത്. ഓരോ വീട്ടിലും ഓരോ പാലിയേറ്റീവ് വളണ്ടിയർ എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ സഹകരണത്തോടെ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ മുഖ്യാതിഥിയായി. പരിശീലന പരിപാടിക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്…

Read More

മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024ന് തുടക്കമായി

കൽപറ്റ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ നടത്തുന്ന മാനസികാരോഗ്യ പ്രദർശനം നെക്സ്റ്റ് 2024 മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിയേയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി…

Read More

കണിയാമ്പറ്റ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിദാരിദ്ര്യ നിർമ്മാർച്ചന പദ്ധതിക്ക് തുടക്കം കുറിച്ചു

കണിയാമ്പറ്റ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ആരാരും ആശ്രയത്തിനില്ലാത്ത ആളുകൾക്ക് സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത് പദ്ധതി പ്രകാരം തിരഞ്ഞെടുത്താൽ 9 ആളുകൾക്ക് അവരുടെ ആവശ്യാനുസരണം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകൾ. കോഴി ഫാം. ആട്ടിൻ കൂട് ആട് എന്നിങ്ങനെയാണ് ആദ്യഘട്ടമെന്നോണം പദ്ധതി നടപ്പിലാക്കുന്നത് . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റൈഹാനത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന കർമ്മം…

Read More

വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ : വയനാട് ജില്ല റഗ്ബി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി കൃഷ്ണരാജ് ടി, സെക്രട്ടറി രാജീവ് പി കെ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സത്യൻ വി സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നോമിനിയായി ഹംസ കോട്ടനാട്, ഒളിമ്പിക് അസോസിയേഷൻ നോമിനിയായി ജോണി ജി എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം നിർവഹിക്കുകയും, സ്പോർട്സ് കൗൺസിൽ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഏ ഡീ അധ്യക്ഷത വഹിച്ചു. സ്പോർട്സ്…

Read More