wenewser-user

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരം നാലാം വളവിന് സമീപം വെച്ച് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നാദാപുരം വളയം ഭാഗത്ത് നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന യാത്രികര്‍ സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങള്‍ തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

Read More

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. തുലാവർഷമായതിനാല്‍ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയിലും വനത്തിലും കൂടുതല്‍ മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Read More

ഊരുമൂപ്പന്മാര്‍ഊരുമൂപ്പന്മാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു 

കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്ക്യദാര്‍ഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാര്‍ക്ക് നിയമ ബോധവത്കരണം, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ അമൃദില്‍ നടന്ന ശില്പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലുക്കിലെ വിവിധ ഉന്നതികളില്‍ നിന്നെത്തിയ 75 ഊര് മൂപ്പന്മാരുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖാമുഖം നടത്തി. അഡ്വ. അമൃത സിസ്‌ന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീഹ സൈതലവി ക്ലാസുകള്‍ക്ക്…

Read More

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവര്‍ത്തിക്ക് സര്‍വീസ് ക്യാമ്പ്

പനമരം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവർത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കാര്‍ഷകര്‍ കാര്‍ഷിക യന്ത്രങ്ങളുമായി അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി എത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളിലായി ഇരുപതോളം സര്‍വീസ് ക്യാമ്പുകളാണ് നടത്തുന്നത്.   കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-…

Read More

വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു

കാരാപ്പുഴ: വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു. കാരാപ്പുഴ ഡാം ആംഫി തിയറ്റര്‍ വേദിയില്‍ സി.എം. ആദിയുടെ വയലിന്‍ ഷോ ആകര്‍ഷകമായി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും വേറിട്ടതായി മാറി. ഫോക്ക് ലോര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് പ്രജോദിന്റെ നേതൃത്വത്തില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി തുടിതാളം ടീമിന്റെ നാടന്‍ പാട്ടും ഗോത്ര കലകളുടെ അവതരണവും കാരാപ്പുഴയില്‍ കാണികളുടെ മനം കവര്‍ന്നു. ഒക്ടോബര്‍ 13 വരെ തുടരുന്ന വയനാട് ഉത്സവില്‍ ഞായറാഴ്ച്ച വൈകിട്ട് കാരാപ്പുഴ…

Read More

വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വെള്ളമുണ്ടയിലെ ഗോത്ര വര്‍ഗ ഉന്നതിയില്‍ നിയമ സഹായ ക്യാമ്പ് ‘തുനിവ്’ സംഘടിപ്പിച്ച് മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈയിടെ നവീകരിച്ച മടത്തുംകുനി സാംസ്‌കാരിക കേന്ദ്രത്തിലാണ് ക്യാമ്പ് നടന്നത്.   ക്യാമ്പിന്റെ ഭാഗമായി വിവിധ ഉന്നതികള്‍ സന്ദര്‍ശിക്കുകയും ഉന്നതി നിവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. വെള്ളമുണ്ട പോലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്…

Read More

നിലമ്പൂര്‍ നഞ്ചൻകോട് റെയില്‍ പാത: തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന്: രാഹുല്‍ ഗാന്ധി

കൽപ്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചൻകോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണൽ പാര്‍ക്കില്‍ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പി.യുമായ രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഈ ആവശ്യം ഉന്നയിച്ച് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചൻകോട് പാതയ്ക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാനിരിക്കെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ഈ…

Read More

കല്ലൂര്‍ പൈതൃക മ്യൂസിയം പ്രവർത്തനമാരംഭിക്കുന്നു

ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്ത് കല്ലൂര്‍ 67ല്‍ സജ്ജമാക്കിയ പൈതൃക മ്യൂസിയം വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മാസങ്ങള്‍ മുന്‍പ് ഉദ്ഘാടനം നടത്തിയിട്ടും മ്യൂസിയം തുറന്നുപ്രവര്‍ത്തിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 10 ലക്ഷവും രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന് കെട്ടിടം നിര്‍മിച്ചത്.   ചരിത്രരേഖകളും ഗോത്രജനതയും ആദ്യകാല കുടിയേറ്റക്കാരും ഉപയോഗിച്ച ഉപകരണങ്ങളും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തതാണ് ചരിത്ര രേഖകള്‍. നിലവില്‍…

Read More

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബത്തേരി മാങ്കുറ്റി കുറുമ ഉന്നതിയിലെ 42 കാരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ.ജി. എല്‍ദോ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.ഡി….

Read More

സ്പെഷൽ സ്കൂൾ കലോത്സവം: നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കൃഷ്ണപ്രിയയ്ക്ക്

ബത്തേരി: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വയനാടിൻ്റെ അഭിമാനമായി എസ്.കൃഷ്ണപ്രിയ. ബത്തേരി പൂമല സെയ്ൻ്റ് റോസല്ലോസ് സ്പീച്ച് & ഹിയറിങ്ങ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ബത്തേരി കുപ്പാടി എവർഗ്രീൻ വാലിയിൽ ഇ.കെ. ശശിധരൻ്റെയും കവിതയുടെയും മകളാണ്. സഹോദരി വിഷ്ണുപ്രിയ അതെ സ്കൂളിൽ അധ്യാപികയാണ്. നൃത്ത അധ്യാപകൻ സമീർ മേപ്പാടിയുടെ കീഴിലാണ് ശിക്ഷണം

Read More