wenewser-user

ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയർത്തണം

പുല്‍പ്പള്ളി: ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഭൗതിക സൗകര്യം ആവശ്യത്തിനുണ്ടായിട്ടുംഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ നീക്കമില്ലെന്ന് ജനം പറയുന്നു. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുവരെആളുകള്‍ ചികിത്സയ്ക്ക് ആടിക്കൊല്ലിയില്‍ എത്തുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ മുടക്കി ഡിസ്‌പെന്‍സറിക്കു നിര്‍മിച്ച കെട്ടിടം ജനത്തിന് ഉപകാരപ്പെടുന്നില്ല. കെട്ടിടത്തിന്റെ മുകള്‍നില പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്. 1991ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്‍കിയ അര ഏക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മിച്ചത്. 2000ല്‍ കെ. മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു അനുവദിച്ച 20…

Read More

ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം നടത്തി

മാനന്തവാടി: കെഎസ്ആര്‍ടിഇഎ (സിഐടിയു) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം സി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എസ്. പ്രമോദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ. റോയ് അനുസ്മരണ പ്രഭാഷണം നടത്തി. ബി.ടി. നൗഫല്‍, എം.സി. അനില്‍കുമാര്‍, വി.സി. ദീപക്, പി.എസ്. അനുമോദ്, എന്‍.സി. സദാനന്ദന്‍, എം. ബിജു എന്നിവര്‍ പ്രസംഗിച്ചു

Read More

ശുചിത്വ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലിയും പ്രതിജ്ഞയുംസംഘടിപ്പിച്ചു. 10500 വിദ്യാർത്ഥികൾ ആണ് ഒരേസമയം പ്രതിജ്ഞ എടുത്തത്. വിദ്യാലയങ്ങളിൽ നഗരസഭ ചെയർപേഴ്സൺ സി കെ രത്നാവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ,ക്ലീൻ സിറ്റി മാനേജർ അബ്‌ദുൽ റഫീഖ്, പ്രധാന അധ്യാപകരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും നേതൃത്വം നൽകി.

Read More

ഇ.എസ്.എ വിഞ്ജാപനത്തിൽ വ്യക്തത വരുത്തണം; കത്തോലിക്കാ കോൺഗ്രസ്

പുൽപള്ളി: പുതിയ ഇ.എസ്.എ വിജ്ഞാപന പ്രകാരം ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളെ പൂർണമായും ഒഴിവാക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.സി.സി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.ഇ.എസ്.എയിൽ നിന്ന് കൃഷിയിടങ്ങളെ പൂർണമായും ഒഴിവാക്കും എന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, നാളിതുവരെ അപ്രകാരമൊരു നടപടിക്ക് സംസ്ഥാന സർക്കാർ തയ്യാറാവാത്തതിനാൽ നിരവധി വില്ലേജുകൾ പൂർണ്ണമായും ഇ.എസ്.എ ആകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടുന്നുണ്ട്. ഇത് ഈ വില്ലേജുകളിലെ ജനജീവിതത്തെ സാരമായി…

Read More

ശൈശവ വിവാഹ നിരോധനം: ശിൽപശാല സംഘടിപ്പിച്ചു

ബത്തേരി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും ബത്തേരി നഗരസഭയുടെയും നേതൃത്വത്തില്‍ ശൈശവ വിവാഹ നിരോധന നിയമം സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ബത്തേരി നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദഘാടനം ചെയ്തു. സുരേന്ദ്രന്‍ തിന്നാന പാലക്കാട് നേതൃത്വം നല്‍കി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ് അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ നിഷ, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് മജേഷ് രാമന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍…

Read More

അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

സുല്‍ത്താന്‍ ബത്തേരി: അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ഹോട്ടല്‍ റീജന്‍സിയില്‍ ആരംഭിച്ചു. സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗം എന്‍. ജ്യോതിലാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.കെ. അയ്യൂബ് ഓപ്പണ്‍ വിഭാഗം മത്സരം ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. രമേശ്, സംഘാടക സമിതിയംഗം എം.കെ. സുനില്‍, ചീഫ് ആര്‍ബിറ്റര്‍ അബ്ദുള്‍ ലത്തീഫ്…

Read More

ഓഫ് റോഡേഴ്‌സ് ക്ലബിനെ അനുമോദിച്ചു

പുല്‍പ്പള്ളി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഓഫ് റോഡേഴ്‌സ് ക്ലബ് അംഗങ്ങളെ ചീയമ്പം മോര്‍ ബസേലിയോസ് പള്ളി അനുമോദിച്ചു. ഇതിനു സംഘടിപ്പിച്ച ചടങ്ങ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മോര്‍ അന്തോണിയോസ് അധ്യക്ഷത വഹിച്ചു. ക്ലബിനുള്ള മെമന്റോ സെക്രട്ടറി അനില്‍ കര്‍ണന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാറില്‍നിന്നു ഏറ്റുവാങ്ങി. പള്ളി ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍, സെക്രട്ടറി യാക്കോബ് പള്ളത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം എല്‍ദോസ് കണിയാംകുടിയില്‍…

Read More

മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്

ന്യൂഡൽഹി: രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ…

Read More

ലൈബ്രറി സെക്രട്ടറിമാരുടെ യോഗവും വാര്‍ഷിക ഗ്രാന്റ് വിതരണവും നടത്തി.

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ യോഗവും ലൈബ്രറികളുടെ വാര്‍ഷിക ഗ്രാന്റ് വിതരണവും ജില്ലാ ലൈബ്രറി ഹാളില്‍ നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുസ്തകോത്സവം, ഗ്രാന്റ് അപേക്ഷ, പബ്ലിക് സോഫ്റ്റ്‌വേര്‍, ഗ്രന്ഥശാല നിയമ ഭേദഗതി, ഗ്രഡേഷന്‍, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ്, വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, ജോയിന്റ് സെക്രട്ടറി പി….

Read More

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടര്‍ന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിര്‍മ്മിച്ച 30 പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാര്‍ട്ട് ക്ലാസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ പനമരം, മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെയും മാനന്തവാടി യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 2022 ല്‍ കേന്ദ്ര…

Read More