wenewser-user

തോട്ടാമൂല സെന്റ് കുര്യാക്കോസ് ദേവാലയത്തിനു തറക്കല്ലിട്ടു

സുല്‍ത്താന്‍ ബത്തേരി: പുനര്‍നിര്‍മിക്കുന്ന തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപനം മലബാര്‍ ഭദ്രാസാനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് നിര്‍വഹിച്ചു. ഇടവക വികാരി ഫാ.എല്‍ദോ ചീരകത്തോട്ടത്തില്‍, കിഴക്കേക്കര ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തില്‍, ഫാ.ഷൈജന്‍ മറുതല, ഫാ.വിപിന്‍ കുരുമോളത്ത്, ഫാ.ലിജോ തമ്പി ആനിക്കാട്ട്, ഫാ.ഷിജില്‍ കടമ്പക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. പഞ്ചായത്തംഗം ഓമന പങ്കളം, വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി ദേശീയ പ്രസിഡന്റ് ശ്രീധരന്‍ അമ്പലക്കുണ്ട്, ട്രസ്റ്റി ജോര്‍ജ് കാവുംമോളയില്‍, സെക്രട്ടറി ജെയ്‌മോന്‍ കുന്നത്ത്,…

Read More

എന്‍ ഊരില്‍ ശുചീകരണം നടത്തി

കല്‍പ്പറ്റ: പൂക്കോട് എന്‍ ഊര് പൈതൃക ആദിവാസി ഗ്രാമത്തില്‍ ഒയിസ്‌ക ചാപ്റ്റര്‍, ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെയും ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രഫ.ലിഡ ആന്റണി, ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.അബ്ദുറഹിമാന്‍ കാതിരി, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിന്‍, സെക്രട്ടറി എല്‍ദോ കെ.ഫിലിപ്പ്, രമേശ് മാണിക്യന്‍, ഡോ.എ.ടി. സുരേഷ്, ജിഷ, എന്‍ ഊര് ട്രൈബല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.വി. രാജന്‍, എ.കെ….

Read More

വയനാട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ബത്തേരി : ഒക്ടോബർ 28, 29 തീയതികളിലായി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ യോഗം ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമകാര്യ മന്ത്രി ഒ.ആർ. കേളു, ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപറ്റ നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദീഖ്, വയനാട്…

Read More

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണം; ഡോ.വര്‍ഗീസ് ചക്കാലക്കല്‍

കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹാളില്‍ കെആര്‍എല്‍സിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ പങ്കാളിത്തവും വികസനത്തില്‍ സമനീതിയും നിഷേധിക്കപ്പെടുന്ന ജനസമൂഹമാണ് ലത്തീന്‍ കത്തോലിക്കരെന്ന് പിതാവ് പറഞ്ഞു. എറണാകുളം ജില്ലയിലെ മുനമ്പത്ത് 610 കുടുംബങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ബിഷപ് ആവശ്യപ്പെട്ടു. റവ.ഡോ.അലോഷ്യസ്…

Read More

മുണ്ടക്കൈ ദുരന്തം: ടെലിവിഷൻ വിതരണം ചെയ്തു.

മേപ്പടി: ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ ഇനിഷിയേറ്റീവും പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ് എൻ. എസ്.എസ് യൂണിറ്റും ചേർന്ന് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസ വീടുകളിൽ ആവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു. ടെലിവിഷൻ ആവശ്യമുണ്ടെന്നു താല്പര്യം അറിയിച്ച കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ കെ. ആർ ജയറാം, എൻ എസ്. എസ് കോർഡിനേറ്റർ സോളി കെ…

Read More

മാനന്തവാടി-യവനാർക്കുളം -പേര്യ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം: എസ്ഡിപിഐ

മാനന്തവാടി : മാനന്തവാടി യിൽ നിന്നും തുടങ്ങി യവനാർക്കുളം വഴി പേര്യ 36 ൽ അവസാനിക്കുന്ന റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.   2021ൽ നിർമാണം ആരംഭിച്ച റോഡ് മൂന്ന് വർഷം പിന്നിട്ടിട്ടും ഇത് വരെ നിർമാണം പൂർത്തിയായിട്ടില്ല. മാനന്തവാടിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് യാത്ര എളുപ്പമാക്കുന്ന ഈ റോഡ് ന്റെ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് ഇത് വഴി യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ റോഡിനിരുവശവും വിവിധയിടങ്ങളിൽ മണ്ണെടുത്തതിനാലും,കുഴിയെടുത്തതിനാലുമൊക്കെ ഇവിടങ്ങളിൽ താമസിക്കുന്ന…

Read More

നിയമാവബോധ ക്ലാസ് നടത്തി.*l

തരിയോട്: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് തരിയോട് പഞ്ചായത്തിന്റെ സഹകരണത്തോടെ കാവുംമന്ദത്ത് നിയമാവബോധ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വസന്തകുമാരി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പിലെ ലീഗല്‍ കൗണ്‍സലര്‍ അമൃത സിസ്‌ന ക്ലാസെടുത്തു. എടുത്തു. പ്രമോട്ടര്‍ ആര്യനന്ദ ശ്യാം സ്വാഗതവും സന്ധ്യ അനീഷ് നന്ദിയും പറഞ്ഞു.

Read More

അന്തകവിത്തുകൾക്കെതിരേയുള്ള പോരാട്ടം ശക്തമാക്കും: കർഷകസംഘടനകൾ.

കല്‍പ്പറ്റ: ജിഎംഒ ദേശീയ കരട് നയരൂപീകരണവുമായി ബന്ധപ്പെട്ട് ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. ജിഎം വിളകള്‍ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സുരക്ഷിതമല്ലാത്ത ആധുനിക ബയോടെക്‌നോളജി ഉത്പന്നങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമഗ്ര ജൈവ സുരക്ഷാ നയമാണ് രാജ്യത്തിനു ആവശ്യമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രത്തോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തവുംസമൂഹത്തോടുള്ള പ്രതികരണവും നയത്തില്‍ പ്രതിഫലിക്കണം. പൗരന്‍മാരുടെയും പ്രകൃതിയുടെയും ആരോഗ്യം…

Read More

വനിതാ തൊഴിൽ പരീശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

വാളാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023/2024 വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തി 1500000 പതിനഞ്ച് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വനിതകൾക്കായുള്ള പരിശീലന കേന്ദ്രം മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. ഇരുപതാം വാർഡ് മെംബർ ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പത്തൊൻപതാം വാർഡ് മെംബർ പി.എം ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാനി ഇലവുങ്കൽ. മോയിൻ കാസിം. നാസർ കരിയാടൻ. സെബാസ്റ്റ്യൻ വയലിപുളിയാനിക്കൽ .ജോസ് കാട്ടുപ്പാറ.ജോബി കരിമ്പനക്കൽ. ഗോവിന്ദൻ കല്ലുമൊട്ട….

Read More

പ്രവൃത്തി പരിചയമേളയില്‍ തിളങ്ങാന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍

സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയമേളയില്‍ തിളങ്ങാന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍. നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിയില്‍ 30 മണിക്കൂര്‍ നൈപുണ്യ പരിശീലനം ലഭിച്ച കുട്ടികളാണ് പ്രവൃത്തി പരിചയ മേളയ്ക്കു തയാറെടുക്കുന്നത്. ഫ്‌ളവര്‍ മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് എന്നിവയിലാണ് കുട്ടികള്‍ പരിശീലനം നേടിയത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടോം ജോസ്, ഷാമില ജുനൈസ് എന്നിവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് വിജയാശംസ…

Read More