wenewser-user

അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിട്ടു

അമ്പലവയൽ: അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇ കെ ജോണി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വാഹിദ് മാഷ്, പി വി വിനോദ്, വിജേഷ്. പി.ആർ പുരുഷോത്തമൻ, സന്തോഷ് കുമാർ പ്രമോദ് ബാല കൃഷ്ണൻ, എം.എ അശോകൻ രമേശൻ, സുമയ്യത്ത്, മുബീന, പ്രിൻസിപ്പൽ പി.ജി. സുഷമ, ഹൈസ്കൂൾ എച്ച്എം പി.ബി ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

സുൽത്താൻ ബത്തേരി നഗരസഭ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: മാലിന്യ മുക്ത നവകേരളം സ്വച്ഛത ഹി സേവ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ കോട്ടക്കുന്ന് മൈസൂർ റോഡിൽ ജനകീയ ശുചിത്വ ക്യാമ്പയിനും സുൽത്താൻ ബത്തേരി നഗരസഭയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി. കെ.രമേശ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നഗരസഭയും സംയുക്തമായാണ് സൈക്ലിംഗ് സംഘടിപ്പിച്ചത്. കോട്ടക്കുന്ന് മൈസൂർ റോഡിൽ സംഘടിപ്പിച്ച ജനകീയ ശുചിത്വ ക്യാമ്പയിനിൽ സെൻ്റ്‌മേരീസ്…

Read More

സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ ചുമതലയേറ്റു.

കൽപ്പറ്റ : സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായി പി.പ്രശാന്ത്കുമാർ ചുമതലയേറ്റു. എറണാകുളം, കാസർഗോഡ്, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്ററായും ദേശീയ ഗവേഷണ പരിശീലന കേന്ദ്രം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ മുഴക്കുന്ന് സ്വദേശിയാണ്.

Read More

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്കൂള്‍ ഇനി ഹരിതവിദ്യാലയം

മുള്ളന്‍കൊല്ലി: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തില്‍ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സ്കൂളില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനവും ഹരിത വിദ്യാലയത്തിനുള്ള ശുചിത്വ മിഷന്‍ അംഗീകാരപത്രത്തിന്‍റെ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ നിർവ്വഹിച്ചു. ടൌണിലെ വ്യാപാരികളെയും, വിദ്യാർത്ഥികളെയും, ഹരിതകർമ്മ സേനാഗംങ്ങളെയും, ടാക്സി തൊഴിലാളികളെയും, നാട്ടുകാരെയും, അധ്യാപകരെയും പഞ്ചായത്ത് ജീവനക്കാരെയും പങ്കെടുപ്പിച്ച് നടത്തിയ പ്രചരണ ജാഥ മുള്ളന്‍കൊല്ലി സെന്‍റ് മേരീസ്…

Read More

നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.

Read More

മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഒക്ടോബർ 5ന്.

മാനന്തവാടി: കേരള സർക്കാർ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് ഗവൺമെൻറ് യു പി സ്കൂൾ മാനന്തവാടിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം 2024 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും . സ്കൂളിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്…

Read More

വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പ്രസ്താവന: അബ്ദുറഹ്മാൻ കല്ലായി

മാനന്തവാടി: സ്വർണ്ണ കടത്തും ഹവാല ഇടപാടുകളെയും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യ മന്ത്രി പിണറായി വിജയൻ നടത്തിയ ആർ.എസ്.എസ്.ഭാഷ്യം അങ്ങേയറ്റം അപലപനീയമാണെന്നും,ഓരോ തിരഞ്ഞെടുപ്പിലും സി.പി.എം തുടർന്നു പോരുന്ന വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പുതിയ പ്രസ്താവനയെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതൃ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു സമൂഹം തീർത്തും എതിരായി കഴിഞ്ഞ എൽ.ഡി.എഫ്.നേ ഭരണ കക്ഷി എം.എൽ.എ.മാരും കൈവിട്ടുകൊണ്ടിരിക്കുകയാണന്നും…

Read More

വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തവിഞ്ഞാൽ: വനം വന്യ ജീവി സംരക്ഷണം ,വന കുറ്റകൃത്യങ്ങൾ തടയൽ, മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കൽ എന്നിങ്ങനെ യുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും വനം വകുപ്പും പൊതു ജനങ്ങളും തമ്മിലുളള ബന്ധം ശക്‌തി പെടുത്തുക എന്ന ഉദേശത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 5:3 നു വിജയിച്ചു. റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ (T)നിധിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സരം ഉൽഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ്…

Read More

മാനസീകാരോഗ്യ പ്രദർശനം: പതാക ഉയർത്തൽ ചടങ്ങ് നടത്തി

ചെന്നലോട് : ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ൻ്റെ പതാക ഉയർത്തൽ ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചെന്നലോട് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ റോസ് മാതൃൂ, ഡോ. മെഹബൂബ് റസാഖ്, അൻവിൻ സോയി എന്നിവർ സംസാരിച്ചു. മാനസികാരോഗ്യം മനസിലാക്കുക, സംരക്ഷിക്കുക, ശക്തിപ്പെടുത്തുക –…

Read More

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി

പന്തിപ്പൊയിൽ: യൂത്ത് കോൺഗ്രസ്‌ പന്തിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തിപ്പൊയിൽ, ബാണാസുര ഡാം റോട്ടിൽ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി. പന്തിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് ഫായിസ് കെ എൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ എം പി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് ടി എം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റിഷാദ് കെ, അജിനാസ്, അബ്ബാസ് ടി കെ , അബ്ദുള്ള ടി കെ, സിറാജ് പി,സെഹീർ ടി കെ,…

Read More