wenewser-user

കെ വിജയന്‍ കേരളത്തിലെ മികച്ച ജില്ലാപഞ്ചായത്തംഗം.

മാനന്തവാടി: കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തംഗത്തിനുള്ള മാഹാത്മാഗാന്ധി പുരസ്‌ക്കാർ 2024 കെ വിജയന്. വയനാട് ജില്ലാ പഞ്ചായത്തിലെ എടവക ഡിവിഷൻ അംഗമാണ്. എടവക ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് കെ വിജയനെ അവാർഡിന് അർഹനാക്കിയത്. അവാർഡ് മന്ത്രി ഒ ആർ കേളുവിൽ നിന്നും ഏറ്റുവാങ്ങി. ഡിസ്ട്രിക് പ്ലാനിംഗ് കമ്മിറ്റി അംഗവും സിപിഐഎം പനമരം ഏരിയാ കമ്മിറ്റിയംഗവുമാണ്. ഭാര്യ: സുജന. മക്കൾ: അലോചിത്, അലംകൃത.

Read More

ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കൽപ്പറ്റ:ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗാന്ധിയിലേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഷഫീഖ് സി അധ്യക്ഷനായിരുന്നു. അനൂപ് കുമാർ കെ എസ്,ഷിജു സെബാസ്റ്റ്യൻ,ജിജി വർഗീസ്, ശശികുമാർ വി.എസ് , സിയാ പോള്‍, ആദിസൂര്യൻ,ബേസിൽ വർഗീസ്,അഭിന മോഹൻ,വൈഗ സുമേഷ്,എൽറ്റ മരിയ, അശ്വന്ത് വി, എൽന സാറ എന്നിവർ സംസാരിച്ചു.

Read More

കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 22ാം വയസ്സിന്റെ നിറവിൽ

കൽപ്പറ്റ : വയനാടിന്റെ ചികിത്സാരംഗത്ത് തനതുമുദ്ര പതിപ്പിച്ചിട്ടുള്ള കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്റർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 22ാം വാർഷികം ആഘോഷിച്ചു. ഹെൽത്ത്‌ ടൂറിസം എന്ന വിഷയത്തെ കുറിച്ചു സെമിനാർ സംഘടിപ്പിച്ചു. വയനാടിന്റെ ആരോഗ്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ സംസാരിച്ചു. വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയ ഡോ. കെ പി വിനോദ് ബാബു (Ret….

Read More

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

Read More

ഹരിത കേരളം മിഷൻ: ഹരിത വിദ്യാലയ പ്രഖ്യാപനം സർട്ടിഫിക്കറ്റ് കൈമാറി

കമ്പളക്കാട്: ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ കമ്പളക്കാട് ഗവ. യു പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ഹരിത കേരളം മിഷൻ്റെ മൊമെൻ്റോ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജിത കെ സ്കൂളിന് കൈമാറി. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. നൂർഷ ചേജെനോത്ത്, സെക്രട്ടറി ശ്രീ. മനോഹരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി….

Read More

അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു

കൽപ്പറ്റ : അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാര്‍ന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം തകര്‍ന്ന വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ഊര്‍ജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരില്‍ വയനാട് ഫെസ്റ്റ് നടത്തുന്നത്….

Read More

രക്തദാന ക്യാംപ് നടത്തി

മാനനവാടി: തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാളിൻ്റെ ഭാഗമായി യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാംപ് മെഡിക്കൽ ഓഫിസർ ഡോ. ബിനിജ മെറിൻ ജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിൻസി ബെന്നി കട്ടയ്ക്കാമേപ്പുറത്ത്, പള്ളി സെക്രട്ടറി ബേസിൽ ജോർജ് ഞാറക്കുളങ്ങര, ജോ. സെക്രട്ടറി ബിനോയി കണ്ടത്തിൽ, ജ്യോതിർഗമയ…

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി : റോട്ടറി കബനി വാലി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വയനാട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഡോ.രമേശ് കുമാർ ടി ഉദ്ഘാടനം ചെയ്തു. റോട്ടറി കബനി വാലി പ്രസിഡന്റ് ജോൺസൺ ജോൺ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ചെയർ സണ്ണി സി കെ, ഡി ഗോൾ തോമസ് എന്നിവർ നേതൃത്വം കൊടുത്തു. ഷാജി അബ്രാഹം, സജി വർഗ്ഗീസ്, റിൻസ് കെ. പി ,ജോബി ജോസ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി പ്രഭിലാഷ് കെ.ടിനന്ദി പറഞ്ഞു.

Read More

തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തു

പേരിയ :തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ ടൗണായി പേരിയ ടൗണിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.തുടർന്ന് പേരിയ ടൗണിൽ ഹരിത കർമ്മ സേനയുടെ റൂട്ട് മാർച്ചും ഘോഷയാത്രയും സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്, വാർഡ് മെമ്പർമാരായ ആനി ബസന്റ്റ് സ്വാപ്ന പ്രിൻസ് ഷിജി ഷാജി , ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈജു , കമറുന്നിസ (ആരോഗ്യ വിദ്യഭാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ) :മീനാക്ഷി രാമൻ (മെമ്പർ ജില്ലാ…

Read More

നിയമനടപടി സ്വീകരിക്കും

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിനെയും പഞ്ചായത്തിന് കീഴിൽ സാമൂഹിക പ്രതിബന്ധതയോടു കൂടി സേവനം ചെയ്തു വരുന്ന, ഹരിത കർമ്മ സേനയുടെ യൂസർ ഫീ സംബന്ധിച്ച് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, പഞ്ചായത്തിൻ്റെ പൊതുജന സേവനങ്ങളെ ബോധപൂർവ്വം ഇകഴ്ത്തിക്കാണിക്കുകയും, ആയത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More