wenewser-user

വന്യ ജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

ഇരുളം: ഫോറസ്ററ് സ്റ്റേഷന് കീഴിൽ വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ഇരുളം- പോകലമാളം റോഡരികിലെയും ചേലകൊല്ലി ഭാഗങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റേഷൻ സ്റ്റാഫിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നീക്കം ചെയ്തു. ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു.. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. ഡി. ജോസഫ് സ്വാഗതവും പറഞ്ഞു. സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എം….

Read More

സ്വച്ഛതാ ഹി സേവാ; ജനകീയ ക്യാംപയിന് തുടക്കമായി

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകരം നടന്നു വന്നിരുന്ന സ്വച്ഛതാ ഹി സേവാ ക്യാംപയിൻ്റെ സമാപനവും മാലിന്യമുക്ത നവകേരളം ക്യാംപയിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 ന് അവസാനിക്കുന്ന ജനകീയ ക്യാംപയിന്റെ തുടക്കവും കൽപ്പറ്റ നഗരസഭ ബയോ പാർക്കിൽ മരതൈകളും, പൂച്ചെടികളും നട്ടു നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ. ഐസക് നിർവഹിച്ചു. 2025 മാർച്ച്‌ 30 നുള്ളിൽ നഗരത്തിലെ മുഴുവൻ പ്രദേശങ്ങളും മാലിന്യ മുക്തമാക്കി കൽപ്പറ്റ നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയായി മാറ്റിയെടുക്കുമെന്ന്…

Read More

മാലിന്യ മുക്തം നവകേരളം;ജനകീയ ക്യാമ്പെയിൻ തുടങ്ങി

മീനങ്ങാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവൽക്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, എ. എസ്. ഐ വി.എം സബിത, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത, പൂർവ വിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡൻ്റ് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ,…

Read More

സമ്പൂർണ്ണ ശുചിത്വ സുന്ദര ഗ്രാമം; ഹരിത ഭംഗിയിലേക്ക് ചുവടുവെച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വവും സൗന്ദര്യവൽക്കരണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി, ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിനി മെറ്റീരിയൽ കളക്ഷൻ സെൻറർ സൗന്ദര്യവൽക്കരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമ്പൂർണ്ണ ശുചിത്വ സുന്ദര ഗ്രാമം എന്ന ലക്ഷ്യത്തോടെ…

Read More

ചരക്ക് ഗതാഗത മേഖല പണിമുടക്ക് മാറ്റിവച്ചു

കൽപ്പറ്റ: ഒക്ടോബർ 4ന് നടത്താനിരുന്ന പണിമുടക്ക് സമരം വകുപ്പ് മന്ത്രിമാരായ ബഹുമാനപ്പെട്ട വി ശിവൻകുട്ടി, ഗണേഷ് കുമാർ സർക്കാർ പ്രതിനിധികൾ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ സംയുക്ത സമരസമിതി നേതാക്കളുമായി ചർച്ച നടത്തി ഡിമാൻറുകൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്കിഅനുകൂല നിലപാട് സ്വീകരിച്ചതിനാൽ പണി മുടക്ക് മാറ്റി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. സംയുക്ത സമരസമിതി നില നിന്ന് പ്രവർത്തിക്കാനും ജില്ലാതല കൺവൻഷനുകൾ വിളിച്ച് ചേർത്ത് ചർച്ച എടുത്ത തീരുമാനങ്ങൾ വിശദീകരിക്കാനും, ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നല്കാനും തീരുമാനിച്ച…

Read More

നിയമബോധവൽക്കരണ ക്ലാസുകൾ നടത്തി

കൽപ്പറ്റ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി നിയമബോധവൽക്കരണ ക്ലാസുകളും ഗൃഹ സന്ദർശനങ്ങളും നടത്തി. ഒക്ടോബർ 1 ന് ചൊവ്വാഴ്ച ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലും കണിയാമ്പറ്റ വൃദ്ധ സദനത്തിലുമാണ് നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. ബത്തേരിയിൽ ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എൻ.അജീഷ് കുമാർ നിർവഹിച്ചു. എസ്.പി.സി…

Read More

മുണ്ടേരിയില്‍ ജില്ലാതല ക്വിസ് മത്സരം ആറിന്

കല്‍പ്പറ്റ : മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘം ജില്ലയില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. മുണ്ടേരി സപ്ലൈകോ ഗോഡൗണില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികളില്‍ പൊതുബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.കെ. ഷിബു, സെക്രട്ടറി പി. ഷിജു, ട്രഷറര്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ കെ. രഞ്ജിത്ത് എന്നിവര്‍…

Read More

സ്വച്ഛത ഹി സേവ; വേസ്റ്റ് ടു ആര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

മാനന്തവാടി : സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി മാനന്തവാടി ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ഉപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം നടത്തി. എടവക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിഹാബുദീൻ ആയത്ത് പ്രദർശനം ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, പഞ്ചായത്ത് മെമ്പർ തോട്ടത്തിൽ വിനോദ്, വോളന്റീയർ സെക്രട്ടറിമാരായ ലജിത്ത്കുമാർ, നന്ദന എം. പി എന്നിവർ സംസാരിച്ചു. ഇക്കേറ്റർ ജിയോ പ്രൈ ലി….

Read More

മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന് തുടക്കമായി

മാനന്തവാടി : മാലിന്യ മുക്ത നവ കേരളത്തിനായി ക്യാമ്പയിൽ ബ്ലോക്ക് തല ഉദ്ഘാടനം മാനന്തവാടി വെറ്റിനറി പോളി ക്ലിനിക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോളിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി,മെമ്പർമാരായ ഇന്ദിരാപ്രേമചന്ദ്രൻ ബിഎം വിമല,വി.ബാലൻ, ഡോക്ടർ അഷികൃഷ്ണൻ,സജീഷ്…

Read More