wenewser-user

മാനന്തവാടി സബ് ജില്ല; ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആറാട്ടുതറ സ്കൂൾ വിജയികൾ

മാനന്തവാടി : വാരാമ്പറ്റയിൽ നടന്ന മാനന്തവാടി സബ് ജില്ല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായി ജി എച്ച് എസ് എസ് ആറാട്ടുതറ. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പും ജി.എച്ച്.എസ്.എസ് ആറാട്ടുതറയാണ്.

Read More

ആക്ട ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി

മീനങ്ങാടി: ഓള്‍ കേരള ടൂറിസം അസോസിയേഷന്‍(ആക്ട)ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി. ജില്ലയില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിന് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു. ഭാരവാഹികളായി രമിത് രവി (പ്രസിഡന്റ്), വിനോദ്, ഷീന(വൈസ് പ്രസിഡന്റുമാര്‍), അനീഷ് വരദൂര്‍(ജനറല്‍ സെക്രട്ടറി), ദിലീപ്, ലിമേഷ് മാരാര്‍(ജോയിന്റ് സെക്രട്ടറിമാര്‍), മനു മത്തായി(ട്രഷറര്‍), അജല്‍ കെ. ജോസ് (കോ ഓര്‍ഡിനേറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.

Read More

വസ്‌തു രജിസ്ട്രേഷൻ ഇനി മുതൽ മുന്നാധാരവും ആധാരങ്ങളും ഡിജിറ്റലാവും

തിരുവനന്തപുരം: ഇനിമുതൽ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് മുന്നാധാരം തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല.രജിസ്ട്രേഷൻ വകുപ്പ് എല്ലാ ആധാരവും ഡിജിറ്റൽ ആക്കി മാറ്റുന്നതിൻ്റെ ആദ്യഘട്ടം ഒക്ടോബർ 31ന് പൂർത്തിയാക്കും. 1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റൽ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നഗരങ്ങൾക്കും ഏറെ സഹായകരമായ ഒന്നാണ്.ഇതിനോടകം തന്നെ സംസ്ഥാനത്തെ 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവയാണ് ഒക്ടോബർ 31നകം പൂർത്തിയാക്കുക. ആധാരങ്ങൾ ഡിജിറ്റൽ ആക്കി…

Read More

നിയമത്തിനും ചട്ടത്തിനും വിധേയമായി പരാതി പരിഹരിക്കും: മന്ത്രി എം.ബി രാജേഷ്

_ പൊതുജനങ്ങളുടെ പരാതികൾ പരമാവധി പരിഹരിക്കുക ലക്ഷ്യം_ ബത്തേരി : പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് – പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സർക്കാരിൻ്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ നടത്തിയ 16 അദാലത്തുകളിലായി…

Read More

വയോജന സംഗമവും, മഹാത്മ ഗാന്ധി അനുസ്മരണവും നടത്തി

കൽപറ്റ : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമവും മഹാത്മ ഗാന്ധി അനുസ്മരണവും നടത്തി. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി യെ വിസ്മരിക്കുന്നത് രാജ്യത്തെ പുറകോട്ടുനയിക്കും. മുതിർന്ന പൗരന്മാരെ ആ ദരിക്കയും സംരക്ഷിക്കുകയും ചെയ്യണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ.എം.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ്സെക്രട്ടറി എം.എഫ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഡോ. അംബി ചിറയിൽ, എ. ബാലചന്ദ്രൻ, ഹബീബ് റഹ്മാൻ…

Read More

മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിൽ ഇന്ന് മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കും

കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം സെൻ്ററുകളിലെ സഫാരി നാളെ മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രണവിധേയമായാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. രാവിലെ 7 മണിമുതൽ 10 മണിവരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 5 മണിവരെയുമുള്ള കാനന സഫാരിയാണ് പുനരാംഭിക്കുന്നത്.

Read More

അതിജീവനം: വയനാട് ഉത്സവ് ഇന്ന് തുടങ്ങും

കൽപ്പറ്റ : വയനാടന്‍ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായുള്ള വയനാട് ഉത്സവ് (ഇന്ന്) ബുധനാഴ്ച തുടങ്ങും. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുക. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും…

Read More

മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

തരുവണ: പിണറായിയുടെ മലപ്പുറം ജില്ലയെ പറ്റിയുള്ള വർഗീയ പരാമർഷത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി ആറങ്ങാടൻ, സി.പി.ജബ്ബാർ, ഈ.വി.സിദീഖ്, ശറഫു മാടംപള്ളി, മമ്മൂട്ടി പടയൻ, കൊടുവേരി അമ്മദ്, അലുവ മമ്മൂട്ടി, കെ.കെ.സി.റഫീഖ്‌, പി.കെ.ഉസ്മാൻ, സി.മമ്മുഹാജി, പി.കെ.മുഹമ്മദ്, മോയികട്ടയാട്, എസ്.നാസ്സർ, വി.അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.

Read More

കർഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ സർക്കാറിന് കഴിയുന്നില്ല: ടി.മുഹമ്മദ്

കൽപ്പറ്റ: കർഷകരും, കാർഷിക മേഖലയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ കർഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പ്രസ്താവിച്ചു. കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ സഹകരണ വകുപ്പ് ജോ.രജിസ്ത്രാർ ഓഫീസിനു മുൻപിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വാരിക്കോരി കൊടുക്കുമ്പോൾ കർഷകർക്ക് കൈ കുമ്പിളിൽ പോലും കൊടുക്കാൻ സർക്കാറുകൾ തയ്യാറാകുന്നില്ലെന്നതാണ് കർഷകരുടെ അനുഭവങ്ങൾ. കർഷകർ രാജ്യത്തെ അന്നദാതാക്കളാണെന്ന്…

Read More

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പനമരം: നാഷണൽ ആയുഷ്മാൻമിഷൻ്റെയും,, ഭാരതിയ ചികിത്സാ മിഷൻ, പനമരം ഗ്രാമപയത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാ മൈയിൽ മദ്രസ്സ ഹാളിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അസ്യാടി ച്ചർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ആഷിഖ്, അദ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദീപാ ശ്രീ ഡോക്ടർ ആയിഷാ, ഡോക്ടർ മും ഷാദ് സുനിറ, സുനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ 100 റോളം പേർ പങ്കെടുത്തു.

Read More