ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കി വയനാട് ജില്ലാ പഞ്ചായത്ത്
ൽകൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന…
