wenewser-user

ജലാശയങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്

കല്‍പ്പറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും കുട്ടികളടക്കം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ജില്ലാ പോലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു. പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എപ്പോഴും സുരക്ഷിതമാകണമെന്നില്ല. വലിയ ദുരന്തങ്ങള്‍ക്ക് അശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതിയാകും. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. അതില്‍ ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ…

Read More

ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം

ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.

Read More

രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എന്‍.എ.ഖാദര്‍

നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂര്‍വ്വമായ പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍ അഭിപ്രായപ്പെട്ടു. നീലഗിരി ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ജനങ്ങളിലാണ്. എന്നാല്‍, ഈ ശക്തിയെ…

Read More

ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.

തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഒരു ദിവസത്തെ പ്രാക്ടിക്കൽ ക്ലാസും, യാത്രയയപ്പും,സ്നേഹ വിരുന്നും നൽകി. പരിപാടി വാർഡ് മെമ്പറും തരുവണ ജുമാ മസ്ജിത് മുതവല്ലിയുമായ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.മായൻ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു.മമ്മൂട്ടി നിസാമി ഹജ്ജു ക്ലാസ്സിന് നേതൃത്വം നൽകി.പി.സി.ഇബ്രാഹിംഹാജി,കെ. അഹമ്മദ് മാസ്റ്റർ,കെ.സി.ആലിഹാജി ,സി.മമ്മുഹാജി ഉസ്മാൻ പള്ളിയാൽ,കെ.ടി.മമ്മൂട്ടി,എസ്.നാസർ,പി.ടി.അമ്മദ് ഹാജി,വി.അബ്ദുള്ള പി.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു

Read More

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.   അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്…

Read More

മിനിമം മാർക്കില്ലെങ്കിൽ സ്‌കൂളിൽ സേ പരീക്ഷ; 5 -9 ക്ലാസുകാർക്ക് ഈ മാസം

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്‌കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി.) തീരുമാനിച്ചു.   മൂല്യനിർണയം ഉടൻ പൂർത്തീകരിച്ച്, മിനിമം മാർക്ക് നേടാത്തവർക്ക് അതത് സ്‌കൂളിൽ 20 മുതൽ 27 വരെ ഒരാഴ്ച അധ്യാപകർ പഠനപിന്തുണ നൽകണം. രണ്ടാംപരീക്ഷ പൂർത്തിയാക്കിയശേഷം…

Read More

സ്വര്‍ണവില 1.50 ലക്ഷത്തിലേക്കോ?; ഇന്ന് വിലയില്‍ വര്‍ധനവ്

ഇന്നലെ ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത് ശുഭസസൂചനയാണെന്നും ഇനി വരും കാലങ്ങളിള്‍ സ്വര്‍ണവില കുത്തനെ കുറയുമെന്നുമാണ് പലരുടെയും പ്രതീക്ഷ. എന്നാല്‍ ഇപ്പോഴത്തെ വിലയിടിവ് കണ്ട് ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്നാണ് സ്വിസ് ബാങ്ക് പറയുന്നത്. ജനുവരി 29 നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. ഔണ്‍സിന് 5,595 ഡോളര്‍. ഫെബ്രുവരി 28 ന് ഇറാന്‍-ഇസ്രയേല്‍ യുദ്ധം തുടങ്ങിയശേഷം വില 4,300നും 5,600 നും ഇടയില്‍ ഒതുങ്ങി. ഇനി സ്വര്‍ണവില എന്താകും എന്നത് തീരുമാനിക്കുന്നത് യുദ്ധം അവസാനിക്കുമോ, ഹോര്‍മൂസ് ഉപരോധ വിവരങ്ങളിലെ മാറ്റങ്ങള്‍…

Read More

കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം.     വിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു….

Read More

കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം. 12 ജില്ലകളിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   കൊല്ലം ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലകളിൽ…

Read More

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക ക്ഷിര സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയ പാലിന് അനുസൃതമായാണ് ജീവനക്കാർക്ക് നല്‍കുന്നതിനായി രണ്ട് കോടിയോളം രൂപ മേഖല യൂണിയൻ സംഘങ്ങള്‍ക്ക് അനുവദിച്ചത്.   ജില്ലയില്‍ മാത്രം 25 ലക്ഷത്തോളം രൂപയാണ് ജീവനക്കാർക്കായി അനുവദിച്ചത്. വയനാട് പി ആൻഡ് ഐ ജില്ലാ ഓഫീസ് ഹെഡ്…

Read More