wenewser-user

    സ്ത്രീ വേഷത്തിലെത്തി കവര്‍ച്ച; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍; ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ വയനാട് സ്വദേശി പിടിയില്‍

    സ്ത്രീവേഷത്തില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ടിക്കല്‍വയർ ഉള്‍പ്പെടെ മോഷണം നടത്തുന്നതാണ് രീതി. ന്യൂമാഹി ടൗണില്‍ മാഹിപ്പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. കവർച്ച നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പകല്‍ സ്ത്രീവേഷത്തിലെത്തി നിരീക്ഷിക്കുന്നതാണ് രീതി. രാത്രി സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനസാമഗ്രികള്‍ കവരുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ന്യൂമാഹി…

    Read More

      ‘ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല’; നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ

      കൽപ്പറ്റ | വയനാട് കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അത്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഇപ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. തങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് അവർക്ക് വിശ്വാസിക്കാനാവുന്നില്ല. മീനാക്ഷിപുരം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ് സ്വദേശികളായ കൂറമ്മാളും ഭർത്താവ് ബൽരാജുമാണ് കുത്തിയൊലിച്ചെത്തിയ മണ്ണിലും വെള്ളത്തിലും നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ട് പേർ. ഇവർ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ കാണാം.   വൻതോതിൽ മണ്ണും കല്ലും കുത്തിയൊലിച്ചു…

      Read More

        കള്ളാടി ദുരന്തം അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

        വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ്.   ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര…

        Read More

          വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി

          വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് പേർ മരിച്ചതായും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായവരിൽ അധികവും പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും…

          Read More

            മാനന്തവാടി – വാളാട് പുതിയ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി

            മാനന്തവാടി: മാനന്തവാടി ഡിപ്പോയിൽ നിന്നും രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച മാനന്തവാടി – എള്ളുമന്ദം – ഒരപ്പ് – യവനാർകുളം – കാട്ടിമൂല – വാളാട് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിപ്പോ പരിസരത്ത് ഉഷാ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജില്ലാ പഞ്ചായത്തംഗം ജിൽസൻ തൂപ്പുംകര, നഗരസഭ കൗൺസിലർ പി.വി ജോർജ്, ഡി.ടി.ഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം എന്നിവരും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്…

            Read More

              കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു

              മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്  മരണം സ്ഥിരീകരിച്ചു.  18 പേരാണ് അപകടത്തിൽപ്പെട്ടത്.  ഇവരിൽ ഒൻപത് പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് ഏഴ് പേർക്കായുള്ള  തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ  യോഗം ചേർന്നു.   പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.  കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത…

              Read More

                കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു

                കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു കള്ളാടി : കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. മേഖലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

                Read More

                  കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം: എ. യൂസുഫ്

                  കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ആവശ്യപ്പെട്ടു.   ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഏകോപിപ്പിക്കണം. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്വീകരിക്കണം.   രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ എമ്മിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ സഹായങ്ങൾക്കും…

                  Read More

                    കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീർ.

                    വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.   തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

                    Read More

                      കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നിർത്തിവയ്ക്കണം : ആം ആദ്മി പാർട്ടി

                      കൽപ്പറ്റ: ജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെൻ്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്. ആനക്കാംപൊയിൽ – കള്ളാടി ചുരം ചർച്ച തുടങ്ങിയ കാലം മുതൽ പരിസ്ഥിതിപ്രവർത്തകരും പൊതുപ്രവർത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തിൽ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മുൻ എൽ.ഡി.എഫ് ഗവണ്മെൻ്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന…

                      Read More