വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: പാരിസ്ഥിതിക അനുമതി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം: പി. അബ്ദുൽ ഹമീദ്
മേപ്പാടി: വയനാട് ജില്ലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് അധികാരികൾ പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലിനെ തുടർന്ന്, വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ ദ്വിതല അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നിലവിൽ പദ്ധതിക്ക് നൽകിയിട്ടുള്ള പാരിസ്ഥിതിക അനുമതി വിശദമായ അന്വേഷണത്തിന് ശേഷം പുനഃപരിശോധിക്കണം….
