wenewser-user

    താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം

    താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.   ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി…

    Read More

      പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന

      സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വ‌ർണത്തിന് 70 രൂപയും ഒരു പവൻ സ്വ‍ർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക്…

      Read More

        ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

        മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവഹിച്ചു. നഗരസഭ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ എൻ ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ് പി , പ്രധാന അധ്യാപിക സുജ എംകെ , പി ടി എ…

        Read More

          കള്ളാടി മണ്ണിടിച്ചിൽ: അധികൃതരുടെ അനാസ്ഥ തൊഴിലാളികളെ കുരുതിക്കൊടുത്തു: എസ്‌ഡിപിഐ

          കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികൾ മരണപ്പെടാനിടയായത് അധികൃതരുടെയും നിർമ്മാണ ഏജൻസിയുടെയും ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും അപകടം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. കാലവർഷം വൈകിയെത്തിയ സാഹചര്യത്തിൽ പദ്ധതിപ്രദേശത്ത് കുന്നിടിച്ച് നീക്കിയ മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനും പ്രദേശത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും മതിയായ സമയം ലഭിച്ചിട്ടും അധികൃതർ അത് വിനിയോഗിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി….

          Read More

            കള്ളാടി മണ്ണിടിച്ചിൽ:തിരച്ചിൽ തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

            മേപ്പാടി : കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) ഹിമാചൽ പ്രദേശ്, രാഹുൽ (എഞ്ചിനീയർ) ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) ബീഹാർ,രാകേഷ് ഗുച്ചെത് (സർവേ യർ) പശ്ചിമബംഗാൾ,അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) ഉത്തർ പ്രദേശ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.നിലവിൽ പ്രദേശ ത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുക യാണ്.   സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.കൂടുതൽ കാര്യക്ഷമവും വേഗ ത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല്…

            Read More

              മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം കാമല്‍ ഹമ്പ് മലനിരുടെ ഭാഗം

              കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ് മലനിരയുടെ ഭാഗം. മീനാക്ഷി പാലത്തില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാത്രമാണ് 2024 ജൂലൈ 30ന് അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടം. കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പടുന്നതാണ് ഈ സ്ഥലവും. ജൈവ വൈവിധ്യത്തിന് പ്രസിദ്ധമായ കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 1960 മുതല്‍ നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984ലും 2019ലും 2020ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും പാതാറും…

              Read More

                വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: മുഖ്യമന്ത്രി ഇന്ന് കള്ളാടിയിൽ, കഡാവർ നായകളുമായി ഊർജ്ജിത തിരച്ചിൽ നടത്തും; 5 പേരെ കാണാനില്ല, പ്രദേശത്ത് കനത്ത മഴ

                :കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിലിനായി ഇന്ന് കെടാവർ നായ്ക്കളെ പ്രദേശത്ത് എത്തിക്കും.   നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ദുരന്തത്തിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ്…

                Read More

                  മണ്ണിടിച്ചിലുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കി; മിനുട്ട്‌സ് പുറത്ത് വിട്ട് പൊതുമരാമത്ത് വകുപ്പ്.

                  വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാന്‍ വേണ്ട മുന്‍കരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യോഗത്തിന്റെ മിനുട്ട്‌സ് പിഡബ്ല്യുഡി പുറത്ത് വിട്ടു. തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്ന് മന്ത്രി ടി…

                  Read More

                    കള്ളാടി മണ്ണിടിച്ചിൽ; 18 പേർ അപകടത്തിൽപ്പെട്ടു, അഞ്ച് മരണം സ്ഥിരീകരിച്ചു.

                    മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽഅഞ്ചു മരണം സ്ഥിരീകരിച്ചു. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ…

                    Read More

                      വയനാട് മണ്ണിടിച്ചിൽ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി

                      തിരുവനന്തപുരം : വയനാട് തുരങ്കപാത നിർമ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. മണ്ണിനടയിൽ നിന്ന് മൂന്ന് പുരുഷൻമാരുടെ മൃതദേഹമാണ് ലഭിച്ചത്. മൂവരും അതിഥിതൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് പൊലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കിയത്.   ആരോഗ്യവകുപ്പിന്റെയും 108ന്റെയും ആംബുലൻസുകളുംരക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരുന്നു. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന…

                      Read More