വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും
കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും….
