wenewser-user

കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി: ടൗണിനിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍നിന്നു കഴിഞ്ഞ ആറിന് 2.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉടമ നൗഫലിനെ കേസില്‍ കുടുക്കുന്നതിനു ഗൂഢാലോചന നടത്തുകയും കടയില്‍ കഞ്ചാവ് വയ്ക്കുകയും ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ജീന്‍സ് വര്‍ഗീസിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. നൗഫലിന്റെ പിതാവ് അബൂബക്കറും ഉള്‍പ്പെടുന്നതാണ് ഗൂഢാലോചന നടത്തിയ സംഘം. കുടുംബപ്രശ്‌നങ്ങളില്‍ മകനോടുള്ള വിരോധം കേസില്‍ക്കുടുക്കി തീര്‍ക്കുന്നതിനാണ് കടയില്‍ കഞ്ചാവുവയ്ക്കാന്‍ അബൂബക്കറും കൂട്ടാളുകളും പദ്ധതിയിട്ടതെന്നു എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍…

Read More

മുഴുവന്‍ സമയ പിആര്‍ഡി ഡയറക്ടറെ നിയമിക്കണം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

കല്‍പ്പറ്റ: മുഴുസമയ പിആര്‍ഡി ഡയറക്ടറെ നിയമിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഇരട്ടിയാക്കുക, പുതുതായി പെന്‍ഷന്‍ ലഭിച്ചവരുടെ കുടിശിക തീര്‍ത്ത് നല്‍കുക, നിലവിലെ പെന്‍ഷന്റെ പകുതി ആശ്രിത പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി സ്വരൂപിച്ച…

Read More

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്ടിയു കളക്ടറേറ്റിൽ പ്രതിഷേധ സംഗമം നടത്തി

കല്‍പ്പറ്റ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്ടിയു ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ സംഗമം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ അടയ്ക്കുന്ന അംശാദായം ക്ഷേമനിധി ബോര്‍ഡില്‍നിന്നു വകമാറ്റി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു. ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ കുടിശിക സഹിതം ഓണത്തിനു മുന്‍പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി. ഹംസ, പാറക്ക മമ്മൂട്ടി,…

Read More

രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കല്‍പ്പറ്റ: രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍സെക്രട്ടറിയെ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ ഉപരോധിച്ചു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷോധിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ഷൈജല്‍ കൈപ്പങ്ങല്‍, ജാഫര്‍ അമ്പിലേരി, ഹമീദ് ചുഴലി അബ്ദുല്‍ ലത്തീഫ്, സി.കെ. സലിം, ഹാറൂണ്‍ ബൈപാസ്, ജംഷീദ് മുത്തു എന്നിവര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ഉപരോധം റോഡുകള്‍ നന്നാക്കുന്നതിന് വൈകാതെ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് അവസാനിപ്പിച്ചത്. നഗരസഭയിലെ മിക്ക…

Read More

ഓണസമൃദ്ധി കര്‍ഷക ചന്തകള്‍ തുടങ്ങി

കല്‍പ്പറ്റ: ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടത്തുന്ന കര്‍ഷക ചന്തകളുടെ ജില്ലാതല ഉദ്ഘാടനം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ആദ്യവില്‍പന നടത്തി. കേരളാഗ്രോ ഉത്പന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസ സ്റ്റാന്‍ഡിംഗ്…

Read More

കൃഷിവകുപ്പിൻ്റെ ‘സമൃദ്ധി 2024’ കർഷക ചന്ത ആരംഭിച്ചു

പടിഞ്ഞാറത്തറ : ‘സമൃദ്ധി 2024’ കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആര്യ , പി.ഒ. പ്രദീപൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത നൗഷാദ്, എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റൻ്റു മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി, ആലി പോപ്പുലർ, വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ…

Read More

കെ.പോളിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

വെണ്ണിയോട്: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും യുഡിഎഫ് കോട്ടത്തറ മണ്ഡലം കൺവീനറുമായ കെ.പോളിൻ്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. സി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിങ് പ്രസിഡൻ്റ് ടി സിദ്ധിഖ് എം.എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ടി ജെ ഐസക്, പി സി അബ്ദുള്ള, വി.ജെ ജോസ്, എസ് പി സജി, വിസി അബൂബക്കർ , പി എ സൂപ്പി ക്കുട്ടി,…

Read More

ഐഇസി കാമ്പയിന്‍ നടത്തി

കല്‍പ്പറ്റ: പിഎം ജന്‍മന്‍ പരിപാടിയുടെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സുംയുക്താഭിമുഖ്യത്തില്‍ ചൂണ്ടേല്‍ സെന്റ് ജൂഡ്‌സ് പാരിഷ് ഹാളില്‍ ഐഇസി കാമ്പയിന്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, ലീഡ് ബാങ്ക് ഓഫീസര്‍ രാമകൃഷ്ണന്‍, അസി. പ്രോജക്ട് ഓഫീസര്‍ എന്‍.ജെ. റെജി, കിര്‍ത്താഡ്‌സ് പ്രതിനിധി ദീപ, ടിഇഒ ഷമീന ബിവി എന്നിവര്‍…

Read More

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വൈത്തിരി വൈത്തിരി പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ്, എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് പ്രസിഡണ്ട് വിജേഷ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദേവസ്സി, മെമ്പർമാരായ ജോഷി, ഷിജി, മേരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി, മെഡിക്കൽ ഓഫീസർ ഡോ. മായ ജോർജ്, ഡോ.സ്വാതികൃഷ്‌ണ, ഡോ.ഷിംന, ഫാർമസിസ്റ്റ് റോയി പി.സി, കാർത്തിക, റിയ,…

Read More

കോളറ: നിയന്ത്രണങ്ങള്‍ ഒഴിവാക്കി

കൽപറ്റ: കോളറ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നൂല്‍പുഴ പഞ്ചായത്തില്‍ കണ്ടെ കോളറ: നിയന്ത്രണങ്ങള്‍ ഒഴിവാക്കി യ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുണ്ടാനംകുന്ന് ഉന്നതി, ലക്ഷംവീട്, തിരുവണ്ണൂര്‍ ഉന്നതികളിലും ഇവയുടെ 500 മീറ്റര്‍ ചുറ്റളവിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അവസാനം കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ പരമാവധി രോഗാതുര സമയമായ 14 ദിവസം കഴിഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.

Read More