wenewser-user

റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ്.

വെള്ളമുണ്ട: ട്രിച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. Piezo Ceramics Actuators ന് റിലാക്സർ ഫെറോ ഇലക്ട്രിക്സ് ഒരു നൂതന രീതി, എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. പതിനൊന്നിലധികം പബ്ലിക്കേഷൻസ് ഇതിനകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട അരിപ്രം കുഞ്ഞി മുഹമ്മദിന്റെയും കുന്നുമ്മൽ സുബൈദയുടെയും മകനാണ്. ഭാര്യ :ഫസീല ഇളങ്ങോളി.

Read More

വയനാട് തുരങ്ക പാത ടെന്റർ അംഗീകരിച്ചു

കോഴിക്കോട് : വയനാട് തുരങ്ക പാത ടെന്റർ അംഗീകരിച്ചു. കേരള വികസനത്തിന്റെ ഒരു നാഴികക്കല്ലായിമാറുന്ന പദ്ധതിയാണിത്. ഇന്ന് താമരശേരി ചുരം വഴി 12 കി.മി ഒമ്പത് HP വളവുകൾ താണ്ടിയെത്താൻ വേണ്ടി വരുന്ന സമയം കണക്കുകൂട്ടാൻ പ്രയാസമാണ് ദിനേനയുണ്ടാകുന്ന യാത്രാ തടസ്സങ്ങൾ മൂലം ട്രാഫിക് ബ്ലോക്കുകൾ മുൻകൂട്ടി നിശ്ചയിക്കാനാവില്ല. എന്തിനേറെ അടയന്തരമായ ആംബുലൻസുകളടക്കം മണിക്കറുകൾ കുടുങ്ങിക്കിടക്കുന്നു. ചുരത്തിന്റെ ആയസ്സിനെക്കുറിച്ചും ആശങ്കകളുണ്ട്. ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന ആശയം പരിഹാരമാർഗമായി വന്നത്. കേരളത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഇരട്ട തുരങ്കപാത പദ്ധതിയാണ്…

Read More

എൻസിപി (എസ് )ബ്ലോക്ക് കമ്മിറ്റി, മാനന്തവാടി മന്ത്രി എ കെ ശശീന്ദ്രനെ അഭിനന്ദിച്ചു.

മാനന്തവാടി : വനം വകുപ്പ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് അവരുടെ കുടിശ്ശികയായ നാലുമാസത്തെ വേതനം ഒന്നിച്ച് അനുവദിച്ച വനം വന്യജീവ് വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ എൻസിപി ( എസ്) മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ടി പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല എൻസിപി (എസ് ) ആക്ടിംഗ് പ്രസിഡണ്ട് പി പി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ വി റെനിൽ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്നു…

Read More

ഓണത്തിന് മധുരം പകർന്ന് ‘മറയൂർ മധുരം ശർക്കര’

കൽപ്പറ്റ: ഓണക്കാലത്ത് കൂടുതൽ മധുരം പകരുന്നതിനായി ‘മറയൂർ മധുരം’ ശർക്കര വിപണനത്തിനായി കൽപ്പറ്റയിൽ എത്തി. സിവിൽ സ്റ്റേഷനിൽ ആരം ഭിച്ച വിപണന മേളയുടെ ഉദ്ഘാടനവും ആദ്യവില്പനയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഐടിഡിപി പ്രോജക്ട് ഓഫീസർ പ്രമോദ് ജി,സി എം ഡി ജില്ലാ കോർഡിനേറ്റർ ദിലീപ് പി സി,ഫല്ലുള്ള വി കെ,ഹുസൈനാർ സൂഫി വീരാജ്പേട്ട, ഷമീം വെട്ടൻ,ലികേഷ് കെ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി ആളുകളാണ് ശർക്കര വാങ്ങാനെത്തുന്നത്. കേരളത്തിലെ…

Read More

കെ4കെയർ -സാന്ത്വന രംഗത്തെ കുടുംബശ്രീ സംരഭം: രണ്ടാം ഘട്ട പരിശീലനം സമാപിച്ചു.

മാനന്തവാടി : കെയർ ഇക്കോണമിയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കുടുംബശ്രീ സംരഭ മാതൃകയിൽ ആരംഭിക്കുന്ന കെ 4 കെയർ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം സമാപിച്ചു. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള ടൂൾ കിറ്റ്, യൂണിഫോം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വി കെ റജീന നിർവഹിച്ചു. ഫാദർ ജോമേഷ് (അസിസ്റ്റന്റ് ഡയറക്ടർ,സെന്റ് ജോസഫ് ഹോസ്പിറ്റൽ, മാനന്തവാടി) അദ്യക്ഷത വഹിച്ചു. ട്രെയിനിങ് ഏജൻസിയായ HLFF PPT പ്രതിനിധി മോഹിഷ, ബ്ലോക്ക്‌ കോർഡിനേറ്റർ…

Read More

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ: മാനന്തവാടി മേരി മാതാ കോളജിൽ കെഎസ്‌യു പാനലിന് മിന്നുന്ന ജയം.

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മേരി മാതാ കോളേജിൽ കെ എസ് യു പാനലിന് മിന്നുന്ന വിജയം. മുഴുവൻ മേജർ സീറ്റുകളിലും വിജയിച്ചു കെഎസ്‌യു യൂണിയൻ നിലനിർത്തി. ചെയർമാൻ അഡോൺ, വൈസ് പേഴ്സൺ ആൻ തെരേസ, യു യു സി ഷിജാസ് അഹമ്മദ്, സെക്രട്ടറി അമീനുൽ നിഹാൽ,ജനൽ ക്യാപ്റ്റൻ കിരൺ ജോർജ്, ആർട്സ് സെക്രട്ടറി റൗഫ്, ജോയിൻ സെക്രട്ടറി ഫെമിന, മാഗസിൻ എഡിറ്റർ റിയാ പോൾ. തുടർന്നു പ്രകടനവുമായി എത്തിയ കെഎസ്‌യു…

Read More

ഉരുള്‍ദുരന്തം: കര്‍ഷക മിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഉപയോഗിക്കുന്നതിന് കര്‍ഷകമിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്കു കൈമാറി. ഡയറക്ടര്‍ ഡോ.പി. ലക്ഷ്മണന്‍, ഭരണസമിതി അംഗങ്ങളായ വി.പി. വര്‍ക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ കളക്ടറേറ്റില്‍ എത്തിയാണ് ചെക്ക് നല്‍കിയത്. ഒരു ലക്ഷം രൂപ കൂടി കളക്ടര്‍ക്കു കൈമാറുമെന്ന് കര്‍ഷക മിത്രം ഭാരവാഹികള്‍ അറിയിച്ചു.

Read More

ഉരുള്‍ദുരന്തം: പ്രത്യേക അദാലത്തില്‍ ആദ്യദിനം 257 അപേക്ഷകര്‍

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക അദാലത്ത് നടത്തി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടതും ഇതുവരെ ധനസഹായങ്ങളും മറ്റും ലഭിക്കാത്തവര്‍ക്കുമായാണ്അദാലത്ത് സംഘടിപ്പിച്ചത്. മേപ്പാടി ഗവ.എല്‍പി സ്‌കൂളിന് സമീപം എംഎസ്എ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യദിവസം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 257 അപേക്ഷകള്‍ ലഭിച്ചു. 10-ാം വാര്‍ഡില്‍നിന്നു 37 ഉം 11-ാം വാര്‍ഡില്‍നിന്നു 36 ഉം 12-ാം വാര്‍ഡില്‍നിന്നും 184 ഉം അപേക്ഷകളാണ് ലഭിച്ചത്. കൃഷി വകുപ്പില്‍നിന്നുള്ള സഹായത്തിന് നാലും മൃഗസംരക്ഷണവകുപ്പില്‍നിന്നുളള സഹായത്തിന്…

Read More

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ…

Read More

സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

കൽപറ്റ: നഗര ഗ്രാമീണ മേഖലയില്‍ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും സ്വച്ഛ് ഭാരത് മിഷന്‍ സ്‌കീമിന്റെയും ഭാഗമായാണ് ഒക്ടോബര്‍ രണ്ട് വരെ ക്യാമ്പയിന്‍ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ബഹുജന പങ്കാളിത്തത്തോടെ റാലികള്‍, മേളകള്‍, ശുചിത്വ മനുഷ്യ ചങ്ങലകള്‍, ശുചിത്വ മാരത്തോണുകള്‍ ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കും. ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ടൂറിസം…

Read More