സൗഹാർദ്ദവും സ്നേഹവും വളർത്താൻ നാം പ്രതിജ്ഞാ ബദ്ധരാവണം: മന്ത്രി ഒ.ആർ കേളു
പനമരം: നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ ഏറ്റെടുത്തുകൊണ്ട് അവർക്ക് ഒരു വിദ്യാഭ്യാസവും സാമൂഹിക സംസ്കാരിക മുന്നേറ്റവും ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബദ്റുൽ ഹുദാ എന്ന സ്ഥാപനം സമൂഹത്തിന് വലിയ സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കേരള പട്ടിക ജാതി പട്ടിക വർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. പനമരം ബദ്റുൽ ഹുദയിൽ പുതുതായി നിർമിച്ച ദർസ് ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….
