സഞ്ചാരികളേ ഇതിലേ വരൂ; വയനാടിനായി സൈക്കിള്‍ ചവിട്ടി എസ്പിയും
കൽപ്പറ്റ:ഉരുള്‍പൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാട്ടില്‍ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിള്‍ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്. നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയില്‍ സൈക്കിള്‍ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു. പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളില്‍. ഉരുള്‍പൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്. ഉരുള്‍പൊട്ടല്‍…
