wenewser-user

പുഞ്ചിരിമട്ടം ദുരന്തം: ഭവന നിർമാണത്തിന് വീട്ടമ്മ 36 സെന്റ് കൈമാറി

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് വീട്ടമ്മ 36 സെന്റ് ഭൂമി കൈമാറി. മുണ്ടക്കുറ്റി കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ് കുടുംബ സ്വത്തിന്റെ ഭാഗം സംഭാവന ചെയ്തത്. ഭൂമിയുടെ രേഖ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, കല്ലാച്ചി സൂപ്പി ഹാജി. കെ. ഹാരിസ്, സി.ഇ. ഹാരിസ്, എം. മുഹമ്മദ് ബഷീർ,നൗഷാദ് ഗസാലി, ഉസ്മാൻ കഞ്ഞായി, കെ.ടി….

Read More

വൈദ്യുതി ചാർജ് വർധന: മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

അരപ്പറ്റ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലയുടെ കൂടെ , വൈദ്യുതി ചാർജ് കൂടി വർദ്ധിപ്പിച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.ഇതിനെതിരെ കേരള ജനത പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. അരപ്പറ്റയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം…

Read More

വൈദ്യുതി ചാർജ് വർദ്ധന….കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ പ്രതീകാത്മക ബോഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തലപ്പുഴ: വൈദ്യുതി ബില്ല് അന്യായമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ കിരാത നടപടിക്കെതിരെ തലപ്പുഴ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബോഡ് സ്ഥാപിച്ചു കൊണ്ട് പ്രതിഷേധിച്ചു. ജനങ്ങളെ പിടിച്ചു പറിക്കുന്നതിൽ കേരളത്തിലെ കുറുവാ സംഘമായി കെ എസ് ഇ ബി യും പിണറായി സർക്കാരും മാറിയെന്നും കെ എസ് ഇ ബി ക്ക് പകരം കുറുവാ സംഘമെന്ന പേരാണ് ചേരുകയെന്നും പറഞ്ഞു കൊണ്ടാണ് “കേരള കുറുവ…

Read More

കുറുവാ ദ്വീപ് പ്രവേശന ഫീസ് ഇരട്ടിപ്പിച്ചത് പിൻവലിക്കണം: യൂത്ത് കോൺഗ്രസ്

പയ്യമ്പള്ളി: കുറുവാ ദ്വീപ് പ്രവേശന ഫീസ് ഇരട്ടിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമരം അടക്കമുള്ള തുടർനടപടികളിലേക്ക് പോകുമെന്ന് യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു. 110 രൂപയിൽ നിന്നും ഇരട്ടി ഫീസായ 220 രൂപയിലേക്ക് മാറ്റിയതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് വന്നിരിക്കുകയാണ്. ഇതോടെ കുറുവാ ദ്വീപ് ലക്ഷ്യമാക്കി തൊഴിൽ ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് തൊഴിലസരം ഉൾപ്പെടെ കുറയുന്ന സ്ഥിതിയാണെന്നും ഇതിനെ മറികിടക്കുവാൻ സർക്കാർ തലത്തിൽ നിന്ന് തന്നെ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും യൂത്ത് കോൺഗ്രസ് പയ്യമ്പള്ളി…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ…

Read More

കോഴി മാലിന്യ പ്ലാന്റ്: യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ 4, 5, 6 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാവുംവിധം പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ പ്ലാന്റ് ഉടന്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലകുറുപ്പ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിനു തോമസ്,…

Read More

ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.

കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ. ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്….

Read More

അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ 19 വരെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീം ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരം ഉണ്ടാകും. പ്രവേശനം സൗജന്യം. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 12ന്…

Read More

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധന

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം തുടരുകയാണ്. ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുൻപിൽ യാത്ര ചെയ്‌ത ബൈക്ക് യാത്രികൻ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു. യാത്രക്കാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര…

Read More

വാടാമലരുകൾ മുപ്പതാം വാർഷികം ആഘോഷിച്ചു

കൽപറ്റ: ഹൗസ് ഫുൾ സിനിമാ ടാ ക്കീസിൻ്റെ (ഹൊഫുസിറ്റ) നേതൃത്വത്തിൽ ‘വാടാമലരുകൾ ‘ പാട്ടുപുസ്തകത്തിൻ്റെ മുപ്പതാം വാർഷികം ആഘോഷിച്ചു. സിനിമാ നടിയും ഗായികയുമായ അനു സോനാര ഉദ്ഘാടനം ചെയ്തു. പാട്ടു പുസ്തകം തയ്യാറാക്കിയ ഗായകൻ ആർ. ഗോപാലകൃഷ്ണന് പുരസ്കാരം നൽകി. കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകരായ സലാം കൽപറ്റ. രേണുക സലാം, ജോഷി തോമസ് കോഴിക്കോട്, മാരാർ മംഗലത്ത് , ചീരാൽ കിഷോർ, സുലോചന രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സാംസ്കാരിക പ്രവർത്തകരായ അഡ്വ: പി.ചാത്തുകുട്ടി, സാഹിത്യകാരൻ ബാലൻ…

Read More