wenewser-user

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം കാറുംബൈക്കും കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

മുട്ടിൽ: ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

Read More

അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ

കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വിൽപ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റമില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നും അര ലിറ്റലിന്റെ 12 കുപ്പി മാഹി മദ്യവും പോലീസ് പിടിച്ചെടുത്തു. കുറേക്കാലമായി ആദിവാസി ജനവിഭാഗത്തെ കേന്ദ്രീകരിച്ചും മറ്റും ഇദ്ധേഹം മദ്യ വിൽപ്പന നടത്തി വന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ നിരന്തര പരാതിക ളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

കോണ്‍ഗ്രസ് കുറ്റവിചാരണ സദസ് നടത്തി

യൂത്ത്‌കോണ്‍ഗ്രസുകാരെ തല്ലിചതച്ച സംഭവം മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. കല്‍പ്പറ്റ: ഉരുള്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Read More

താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

കൽപ്പറ്റ : താമരശ്ശേരി ചുരത്തിലെ അപകടയാത്രയില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നല്‍കി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്‌ആർടിസി ബസ് ഓടിച്ചത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള കെഎസ്‌ആർടിസി ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര. കല്‍പ്പറ്റയില്‍ നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ ഡ്രൈവർ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോണ്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല. യാത്രക്കാർ…

Read More

കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു

പിലാക്കാവ്: എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെയുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്. മുനീർ,മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ, ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലു റഹ്മാൻ, കമ്മിറ്റിയംഗം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. മുൻസിപ്പൽ സെക്രട്ടറി ഫൈസൽ സ്വാഗതവും കമ്മിറ്റിയംഗം സമദ് നന്ദിയും…

Read More

കേരളം ഭരിക്കുന്നത് കുറുവ സംഘം: കോൺഗ്രസ്

മീനങ്ങാടി: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെഎസ്ഇബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തി. വെള്ള കരവും ഭൂനികുതിയും പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തി സർക്കാർ ജനങ്ങളെ ഉപദ്രവിക്കാനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്…

Read More

ടീം കേരള അംഗങ്ങളെ അനുമോദിച്ചു

മാനന്തവാടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുണ്ടകൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ടീം കേരള അംഗങ്ങളെ അനുമോദിച്ചു. മാനന്തവാടിയിൽ വച്ച് നടന്ന പരിപാടി ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി സെൻ്റ്…

Read More

വൈദ്യുതി നിരക്ക് വർദ്ധനവ്: ആം ആദ്മി പാർട്ടി മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു

കൽപ്പറ്റ : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നിരക്ക് വർദ്ധനവ് സർക്കാറിൻ്റെ ഭരണ പരാചയമാണെന്നും സൗജന്യ വൈദ്യുതി നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുമ്പോയും അതിന് തയ്യാറാകാതെ ബോർഡിൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന റഗുലേറ്ററി കമ്മിഷനും,സംസ്ഥാന സർക്കാരും പൊതുജനങ്ങളെ വഞ്ചിച്ചു. അനാവശ്യമായി ഈടാക്കിയിരുന്ന പല ചാർജുകളും ഒഴിവാക്കാൻ സാധിച്ചതും, ബില്ലുകൾ മലയാളത്തിൽ…

Read More

കാട്ടാന ശല്യം ജനങ്ങൾക്കും, കൃഷിക്കും സംരക്ഷണം നൽകണം: എസ്ഡിപിഐ

മൂപ്പൈനാട് : ഒൻപതാം വാർഡ്‌ വേടൻ കോളനി കടച്ചിക്കുന്ന് മേഖലയിലെ കാട്ടാന ശല്യം നാട്ടുകാർക്കും കൃഷിക്കും സംരക്ഷണം നൽകുകയും വഴിയോരങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുകയും ചെയ്യണമെന്ന് എസ് ഡി പി ഐ. പുതിയ പാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപെട്ടു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് ഡി പി ഐ മുന്നറീപ്പ് നൽകി. യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് അഷറഫ് കെ. അദ്ധ്യക്ഷതവഹിച്ചു. ഇമ്മാനുവൽ, സൈനുൽ ആബിദ്. അൻഷാദ്. ഷാഫി എന്നിവർ സംസാരിച്ചു

Read More

100 ദിനം പൂർത്തിയാക്കിയ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ ആദരം

മാനന്തവാടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഗോത്ര വിഭാഗത്തിലെ തൊഴിലാളിയെ സഹ പ്രവർത്തകർ ആദരിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട ഒഴുക്കൻ മൂല ഉണ്ടാടി ഉന്നതിയിലെ ലീലയെയാണ് സഹപ്രവർത്തകർ തൊഴിലിടത്തിൽ ആദരിച്ചത്. ആറാം വാർഡിൽ ഇതിനോടകം പത്തിലധികം പേർ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. തൊഴിലാളികൾ ലഡു വിതരണവും നടത്തി.

Read More