wenewser-user

മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി.

ബത്തേരി : ക്രിസ്തുമസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നു തൃശൂരിലേക്കുള്ള കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്ന് 30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ അടിവാരം പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് (29) അറസ്റ്റിലായി. ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി….

Read More

ഇംഗ്ലിഷ് ഭാഷാ പരിപോഷണ ശിൽപശാല സംഘടിപ്പിച്ചു

തരിയോട്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ഇംഗ്ലിഷ് ഭാഷാ പരിപോഷണ ശിൽപശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, അധ്യാപകരായ എം.കെ ലേഖ, നിഷ ആൻ ജോയ്, മറിയം മഹമൂദ്, കെ.വി.രാജേന്ദ്രൻ, പി.കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ട്രെയിനർ പി.ഡി.ജിൻസ് ക്ലാസുകൾ നയിച്ചു.

Read More

മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ്

രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുട്ടിലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. നാഷണല്‍ അച്ചീവേഴ്‌സ് ഫൗണ്ടേഷനും ബിസിനസ് ആന്റ് പ്രോഫിറ്റ്‌സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാനല്‍ ഡയറക്ടര്‍ പി.ജെ ഗിരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധം

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ…

Read More

ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നടന്നു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും വയനാട് ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ടി. സിദീഖ് എം. എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തമ്പി മെമ്പർമാരായ എ. എൻ സുശീല, കെ. ബി നസീമ, സിന്ധു ശ്രീധരൻ,…

Read More

ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കല്‍പറ്റ: ചുരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കല്‍പറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി രാജന്‍ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു. അപകടത്തില്‍ പരുക്കേറ്റതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം…

Read More

അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്തു

പുല്‍പള്ളി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുകലമാളം വയല്‍ പ്രദേശത്തെ അധിനിവേശ സസ്യങ്ങളെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും എന്‍.ഇ.ആര്‍.എഫ് എന്‍.ജി.ഇ.ഒ ടീമുമൊത്ത് നീക്കം ചെയ്തു. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ഒ ഭാസ്‌കരന്‍, എ.കെ സിന്ധു, ആദര്‍ശ്, ഷിബിലി, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ഡി എം സി ക്ക് റസ്ക്യൂ ഉപകരണങ്ങൾ കൈമാറി കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി

കണിയാമ്പറ്റ: ആറു വർഷത്തിലധികമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോർപ്സ് കണിയാമ്പറ്റ. 2018 പ്രളയകാലം മുതലാണ് ഡിഎംസിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും ഡിഎംസിയുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധ്യമായിട്ടുണ്ട്. ഡിഎംസി ക്കുള്ള റസ്ക്യൂ ഉപകരണങ്ങൾ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിശാ ചേനോത്ത് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് ട്രഷറർ അബ്ദുൽ ഗഫൂർ പാറമ്മൽ വൈസ് പ്രസിഡന്റ്‌ ഷാജി ചോമയിൽ.എക്സിക്യൂട്ടീവ് അംഗം അഹമ്മദ് പുതിയാണ്ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി….

Read More

ഭിന്നശേഷി വാരാചരണം സമാപിച്ചു

മാനന്തവാടി: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ തലത്തിൽ നടത്തിയ ഭിന്നശേഷി വാരാചരണം സമാപിച്ചു. നവം 27 മുതൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ തല , ബി.ആർ.സി തല പരിപാടികൾ സംഘടിപിച്ചു. സമാപന പരിപാടി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച ഭിന്നശേഷി ഐക്യദാർഡ്യ വിളംബര റാലി എൽ എഫ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മെഗാ ഫ്ലാഷ് മോബോടുകൂടി മാനന്തവാടി ബി.ആർ.സി യിൽ സമാപിച്ചു. സമാപന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

Read More

മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ(സബ് ഇൻസ്‌പെക്ടർ) ഉദ്ഘാടനം ചെയ്തു. തുടർന്ന് വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജില്ല പോലീസ് ഡി.സി.ആർ.സി കൗൺസിലർ ശ്രീമതി അനില വി. എബ്രഹാം ക്ലാസെടുത്തു. പരിപാടിയിൽ സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ, ബലരാമൻ…

Read More