wenewser-user

    സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഞ്ഞ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാരവും പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അടിയന്തര സഹായങ്ങൾക്ക് 1077 എന്ന…

    Read More

      മുതുമലയിൽ റേഡിയോ കോളർ ഘടിപ്പിച്ച ചുട്ടിക്കഴുകനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി

      മുതുമല – : മുതുമല വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചുവരികയായിരുന്ന അപൂർവ്വ ഇനം ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ് വൾച്ചർ) ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളായി റേഡിയോ കോളർ സിഗ്നലുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഊട്ടിക്ക് സമീപത്തെ എപ്പനാടിനടുത്ത് കഴുകന്റെ ജഡം കണ്ടെത്തിയത്.   കഴിഞ്ഞ ഡിസംബറിലാണ് മസിനഗുഡിക്ക് സമീപം മായാർ സിഗൂർ വനത്തിൽ ഈ കഴുകനെ തുറന്നുവിട്ടത്. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി മഹാരാഷ്ട്രയിലെ തഡോബ ആന്തോരി ടൈഗർ…

      Read More

        റോഡ് സുരക്ഷാ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

        ജി എച്ച് എസ് എസ് പനങ്കണ്ടിയിൽ എസ് പി സി വിദ്യാർത്ഥികൾക്കായി ശുഭയാത്ര പരിപാടിയുടെ ഭാഗമായി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ് ഐ ശ്രീ ബിബിൻബാൽ സർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റുബീന, സീനിയർ അസിസ്റ്റന്റ് ശ്രീമതി മിനി ഫിലിപ്പ്, സി പി ഒ മാരായ സുമിത്ര പി ബി, ജിഷ എ ജെ, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ സതീഷ് എന്നിവർ നേതൃത്വം നൽകി.

        Read More

          കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ; ദ്വിദിന പരിശീലനം സംഘടിപ്പിച്ചു.

          കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയർന്ന നിരയിലെ ബിസിനസ് മാതൃകകളിലേക്ക് ഉയർത്തുന്നതിനുമുള്ള പുനർജ്വാല ക്യാമ്പയിനിന്റെ ഭാഗമായി എം.ഇ.സിമാർക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴിൽ സൃഷ്ടി, വളർച്ചാസാധ്യത, വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണ നൽകുകയും വികസന പദ്ധതികൾ നടപ്പാക്കുകയും…

          Read More

            നോർത്ത് വെസ്റ്റ് സോൺ എസ്.എൻ.എ. കായികമത്സരം ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ജേതാക്കൾ

            മേപ്പാടി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (SNAI) നോർത്ത് വെസ്റ്റ് സോൺ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണൽ കായികമത്സരം ‘വെലോസിറ്റ 2K26’ ൽ ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും, കോട്ടക്കൽ അൽമാസ് നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആൺകുട്ടികളുടെ വിഭാഗത്തിലും, കോഴിക്കോട് കെ.എം.സി.ടി. സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത…

            Read More

              കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ

              തിരുവനന്തപുരം :ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.   ജില്ലയിൽ സൂപ്പർ സ്‍പെഷ്യാലിറ്റി…

              Read More

                മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എം.ആർ.ഐ സ്കാൻ സ്ഥാപിക്കും-മന്ത്രി കെ.മുരളീധരൻ.

                മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എം.ആർ.ഐ സ്കാൻ മെഷീൻ സ്ഥാപിക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് സന്ദർശനത്തിനും വിദ്യാർത്ഥികളും ഡോക്ടമാരും ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടമാർമാരുടെ കുറവ് സംബന്ധിച്ച് ഓരോ ഡിപ്പാർട്ട്മെന്റ് തലത്തിൽ പരിശോധിച്ച് പരിഹാരം കാണും. മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നുും എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും കോളേജിലെ ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുനിസിപ്പാലിറ്റിയുമായി…

                Read More

                  കഴുതവളര്‍ത്തലുമായി 22കാരൻ, പാല്‍ ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ.

                  കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്. ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച്‌ വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകള്‍ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു. കല്‍പ്പറ്റ മുണ്ടേരി വിഎച്ച്‌എസ്‌എസില്‍ നിന്ന് ലൈവ് സ്റ്റോക്ക് ആന്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തല്‍ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്….

                  Read More

                    അംബേദ്‌കർ ക്യാൻസർ സെന്ററിന് വീൽ ചെയർ നൽകി.

                    നല്ലൂർനാട്…അംബേദ്‌കർ ക്യാൻസർ സെന്ററിന് ആവശ്യമായ വീൽ ചെയർ തരുവണ സർവീസ് ബാങ്ക് നൽകി.ക്യാൻസർ സെന്ററിലെ വീൽ ചെയ്റുകളുടെ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബാങ്ക് വീൽ ചെയ്റുകൾ വാങ്ങി നൽകിയത്.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർ ആസ്യ മൊയ്‌ദു,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ ആരോഗ്യ മന്ത്രി കെ.മുരളീധരൻ,ആരോഗ്യ കേരളം ഡയറക്ടർ എന്നിവർക്ക് കൈമാറി.ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമൻ,വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദീൻ ഹാജി എന്നിവരും പങ്കെടുത്തു

                    Read More

                      വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി

                      ബത്തേരിയിൽ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി. രഹസ്യ അറയിൽ സൂക്ഷിച്ചതും , വീട് മുറ്റത്ത് പാർക്ക്‌ ചെയ്ത വാഹനങ്ങളിൽ നിന്നായി 795 പാക്കറ്റുമടക്കം 6410 പാക്കറ്റ് ഹാൻസ് ശേഖരവും, കൂടാതെ 30 പാക്കറ്റ് പാൻ മസാലയുമാണ് പിടികൂടിയത്. ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിലെ മുത്തങ്ങയിൽ എം.ഹാരിസി(39)ന്റെ വീട്ടിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്….

                      Read More