wenewser-user

    നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു

    നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് പ്രകാരം അഞ്ച് കോടി രൂപ കൂടി കണ്ടെത്തി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിലെ ഷിഗല്ല രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ…

    Read More

      കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

      സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരണപ്പെട്ടു. കൊളഗപ്പാറ ചുരിമല കുന്ന് സ്വദേശിനി കോട്ടാമറ്റം ഏലിയാസിന്റെ ഭാര്യ മേരി ഏലിയാസ് (64) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൊളഗപ്പാറ പള്ളിയിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മേരി. പള്ളിക്ക് സമീപം നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെ ഉടൻ തന്നെ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ…

      Read More

        മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം; കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ

        മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്, ബാക്കി ആവശ്യമായ സ്ഥലം…

        Read More

          മലബാർ ഭദ്രാസനം കലോൽസവ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു.

          മീനങ്ങാടി – എം.ജെ. എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര സെക്രട്ടറി അഡ്വ. പി. ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മലബാർ , കോഴിക്കോട് ഭദ്രാസനങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. മിനങ്ങാടി സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ നടന്ന ശിൽപ്പശാലയിൽ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാദർ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. കെ.പി എൽദോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ട്ർ അനിൽ ജേക്കബ്,സെക്രട്ടറി…

          Read More

            സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.

            കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 1ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 6 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്.പേന അടയാളത്തിൽ മത്സരിച്ച അഭിനന്ദ് കെ എസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച എയ്ബൽ റെയാൻ അനീഷ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുയിൽ അടയാളത്തിൽ മത്സരിച്ച നവനിത ശ്രീജിത്ത് അസിസ്റ്റന്റ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മയിൽ അടയാളത്തിൽ മത്സരിച്ച ജ്യോതി മരിയ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും, ഇലക്ഷൻ…

            Read More

              വയനാട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

              വയനാട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരണപ്പെട്ടിട്ടുണ്ട്. മൃതദേഹം ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ ഉണ്ട്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്നാണ് വിവരം ലഭിച്ചത്.

              Read More

                പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

                കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 41 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.52 ലക്ഷം രൂപ ചെലവഴിച്ചാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി അജീഷ് അധ്യക്ഷനായ പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ആര്‍ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, കല്‍പ്പറ്റ ബ്ലോക്ക് ഡിവിഷന്‍ അംഗം എം.ജി ജെനിമോള്‍,…

                Read More

                  മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

                  പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.   നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം…

                  Read More

                    പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്തു.

                    വെണ്ണിയോട്:കോട്ടത്തറ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‍ടോപ്പ് വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ് അധ്യക്ഷനായ പരിപാടി പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജോൺസി സജി, സജീഷ് കുമാർ, വി.ആർ ബാലൻ, ജസ്റ്റിൻ…

                    Read More

                      സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ നടത്തി.

                      കല്‍പ്പറ്റ: സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ നടത്തി. എസ്ടിയു ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് ജില്ലാ സെക്രട്ടറി യു.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ജോലിയില്‍നിന്നു പിരിഞ്ഞ ഒടുവില്‍ സെയ്ത്, ടി.പി. ബാലകൃഷ്ണന്‍, എ.എം. ഹംസ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, സിഐടിയു ഏരിയ സെക്രട്ടറി പി.കെ. അബു, എഐടിയുസി നേതാവ് ടി. മണി, കെ. അബൂബക്കര്‍, എം.കെ അഷറഫ്, എം. കോയ എന്നിവര്‍ പ്രസംഗിച്ചു.

                      Read More