സിംഗേഴ്സ് ഗ്രൂപ്പ് വയലാർ അനുസ്മരണം നടത്തി
കൽപറ്റ: സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ മാരിവില്ല് 2023 എന്ന പേരിൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് വയലാർ അനുസ്മരണവും വയലാർ ഗാനാലാപന മൽസരവും നടത്തി. സാംസ്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തേയും കലാരംഗത്തെ വലിയ സംഭാവനകൾ നൽകിയ സ്കന്ദൻ മാസ്റ്റർ, അഷറഫ് ട്രിനിറ്റി, ഗായകരായ രാമകൃഷ്ണൻ, ഭാനുമോൻ, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു. എൻ. ഒ.ദേവസ്യ വയലാർ അനുസ്മരണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വിക്രം…
