കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

മുട്ടിൽ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59),മനോഹരൻ (16), സായൂജ് (45) ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്

Read More

പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

പെയിന്റിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35) ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻ്റിംഗ് ജോലിക്കിടെ ഷോക്കേ ൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു.

കൽപ്പറ്റ: വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് മാടക്കുന്ന് കല്ലട്ടി കേളുക്കുട്ടിയുടെ വീടാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയാണ് അപകടം. വീടിൻരെ മേൽക്കൂര ഉൾപ്പെടെ തകർന്നു.

Read More

അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്

കൽപ്പറ്റ : വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Read More

ബൈക്ക് അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു

  കണ്ണോത്ത്മല: ഇന്നലെ രാവിലെ കണ്ണോത്ത്മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി മറിയം (53) മരണപെട്ടു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമകൻ : റഷീദ്.

Read More

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

മീനങ്ങാടി: അപ്പാട് പന്നിമുണ്ടയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ,ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക്  കാറിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.

Read More

ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, എട്ടു പേർക്ക് പരിക്ക്

  താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍…

Read More

ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയലിന് സമീപം ചെത്തുകല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരുക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.   റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു ഇന്ന് 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍…

Read More

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പനവല്ലി : പനവല്ലി റസൽ കുന്ന്റോഡിൽ വച്ച് കാട്ടുപോത്ത് സ്കൂട്ടറിൽ വന്നിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസൽ കുന്ന് സെറ്റിൽമെന്റ് കോളനിയിലെ നരേഷിനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടർ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയിൽ വഴിയരികിൽ കിടന്ന നരേഷിനെ കാൽനടയാത്രക്കാരായ ചിലർ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറി…

Read More

ബൈക്കപകടത്തില്‍ യുവതി മരിച്ചു

ബത്തേരി : ദേശീയപാത-766 മദൂരിന് സമീപം ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര സാബുവിന്റെ മകള്‍ ആഷ്ലിയാണ് മരിച്ചത്. കെ എല്‍ 73 സി 8812 രജിസ്റ്റര്‍ നമ്പര്‍ ബൈക്കാണ് വൈകീട്ട് എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സഹയാത്രികനായ യുവാവിനും നിസാര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Read More