വീട്ടുമുറ്റത്തേക്ക് പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ…

Read More

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

  ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ…

Read More

കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പെട്ടു

പനമരം: പനമരം കൈതക്കലിനടുത്ത് വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തേക്ക് ഇടിച്ചു കയറി. കാറിന് മുന്‍വശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…

Read More

കാരയ്ക്കമലയിൽ വീടിന് തീപിടിച്ചു

കാരയ്ക്കമല: വേലു കരക്കുന്ന് കാത്താച്ചിറ കുഞ്ഞുമോന്റെ വീടിന് വൈകുന്നേരം 5 മണിയോട് കൂടി തീപിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടുകൂടി തീ പൂർണമായും അണച്ചു. വീടിന്റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റും വീടിനെ ഉള്ളിലെ സോഫ സെറ്റും കത്തി നശിച്ചു അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ, ഇ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,ജയൻ സി എ, ബിനു എംപി,…

Read More

തിരുനെല്ലിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുനെല്ലി: പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read More

മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

Read More

ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും അഞ്ചു വിദ്യാർത്ഥികൾക്കും പരിക്ക്

മേപ്പാടി: റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് സാരമായ പരിക്ക്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ഫൈസലിനാണ് സാരമായി പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി എസ് ബി ഐ ശാഖക്ക് മുൻവശത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം.

Read More

പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ട സംഭവം ; ഗുരുതര പരിക്കേറ്റ കച്ചവടക്കാരൻ മരിച്ചു

മാനന്തവാടി ; വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റകച്ചവടക്കാരൻ മരിച്ചു. ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് മരിച്ചത്. വള്ളിയൂർക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കൾ: മനോജ്, പ്രമോദ്, വിനോദ്, ഷീബ, ശ്രീന.

Read More

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫുഡ് പാത്തിലേക്ക് പാഞ്ഞ് കയറി 3 പേർക്ക് പരിക്ക്

പനമരം:  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫുഡ് പാത്തിലേക്ക് പാഞ്ഞ് കയറി 3 പേർക്ക് പരിക്ക്, ഇന്ന് വൈകുന്നേരം 5.30 തോടെയാണ് സംഭവം പനമരത്ത് നിന്നും ഇരട്ടിയിലെക്ക് പോകുന്ന വഴിയെപനമരം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത് റോഡരികിലൂടെ നടന്ന് വന്ന ഒരാളെ ഇടിച് തെറിപ്പിച്ച ശേഷമാണ് ഫുഡ് പാത്തിലെക്ക് പാഞ്ഞ് കയറിയത്. മതോത്ത് പൊയിൽ വിഷ്ണു, എടുത്ത് കുന്ന് സ്വദേശി എന്നിവരെ മാനന്തവാടി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി സനൽ എന്നയാളെ കല്പറ്റയിലെക്കും കൊണ്ട് പോയി പനമരം…

Read More