ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു; യാത്രക്കാരെ ഒഴിപ്പിച്ച് ബസ് കസ്റ്റഡിയിലെടുത്ത് വനപാലകര്‍: നായാട്ട് കുറ്റം ചുമത്തി കേസ്

ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയാ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തില്‍ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കില്‍ ബോണ്ട് കെട്ടിവയ്‌ക്കേണ്ടി വരും. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസില്‍ കയറ്റി വിടേണ്ടി വന്നു. ദേശീയപാത 766ല്‍ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയില്‍ എടത്തറയില്‍ ഇന്നലെ രാവിലെ…

Read More

തെരുവുനായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്

കണിയാമ്പറ്റ: മില്ല്മുക്ക് പള്ളിത്താഴയില്‍ തെരുവ്‌നായ ആക്രമണം. മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

വാഹനാപകടത്തിൽ മരണപ്പെട്ട യുവാക്കൾ

സുൽത്താൻ ബത്തേരി ടൗൺ പരിസരത്ത് വെച്ച് ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കട്ടയാട് സ്വദേശികളായ രത്‌ഗിരി രാജന്റെ മകൻ ആർ.ആർ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മണിയുടെ മകൻ മനു (24).

Read More

സുൽത്താൻ ബത്തേരി യിൽ വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

*സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കട്ടയാട് സ്വദേശികളായ രത്നഗിരി രാജൻ്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ടിപ്പറിന് പുറകിൽ ബൈക്കി ടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു

  മാനന്തവാടി: വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് സ്റ്റേഷന് മുൻവശത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ സ്വദേശി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ ഇസ്‌മായിലിനെ (20) മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും സുഹൃത്തുക്കളോടൊപ്പം വയനാട് സന്ദർശിക്കാൻ എത്തിയതായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന്…

Read More

മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

  മാനന്തവാടി: കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ (47) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്ന തിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്‌സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ

Read More

വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി : വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈൽ വാഴയിൽ നസിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ എൻജിനീയറിങ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. വാഴയിൽ സലീമിൻ്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങൾ: ആയിഷ, റാബിയ, തസ്വിനി. കബറടക്കം ഇന്ന്

Read More

കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്.

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്. നെയ്ക്കുറപ്പ മണൽവയൽ ഉന്നതിയിലെ രവി (39) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. നേരം പുലർന്നതോടെ പ്രദേശവാസികളാണ് ഇദ്ദേഹത്തെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു

കാട്ടികുളം: ആലത്തൂരില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. മൃതദേഹം മനാന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Read More

കല്യാണത്തിന് പോയി ഗൂഗ്ൾ മാപ്പ് നോക്കി മടങ്ങിയ വയനാട് സ്വദേശി കളായ അധ്യാപകർ ചെന്നെത്തിയത് നിലമ്പൂർ ഉൾവനത്തിൽ; രാത്രി ചെളിയിൽ കുടുങ്ങി കാർ കേടായി: രക്ഷപ്പെടുത്തി ഫയർഫോഴ്സ്

*നിലമ്പൂർ* : കല്യാണത്തിന് പോയ അധ്യാപകർ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂർ കരിമ്പുഴ ഉൾവനത്തിൽ. കനത്ത മഴയിൽ കാർ ചെളിയിൽ പുതഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതായി. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു വയനാട്ടിലെ കോളജിലെ അഞ്ച് അധ്യാപകർ. ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവർ സഞ്ചരിച്ചത്. എന്നാൽ, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു. വഴിയിലെ ചെളിയിൽ കാറിന്‍റെ ടയർ പുതഞ്ഞതോടെ പുറത്തുകടക്കാൻ…

Read More