കല്‍പ്പറ്റ സ്വദേശികളായ നാല് പേര്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ചു
കോഴിക്കോട്: കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് തിരയില്‍ പെട്ടത്. അഞ്ചാമത്തേയാള്‍ ചികില്‍സയിലാണ്. കടലില്‍ കണ്ടവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
