പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ.

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ. മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ്‌ അപകട സ്ഥലത്ത് സൈഡ് ബഭിത്തി നിർമിക്കണമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അപകട സമയം ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടു പോവുന്നത്. കഴിഞ്ഞ ദിവസം ഇതേ…

Read More

കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖➖

Read More

പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗർ:ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ മരിക്കുകയും നിരവധി…

Read More

മീനങ്ങാടി പാതിരി പാലത്ത് വാഹനാപകടം: യുവാവ് മരണപെട്ടു

കാക്കവയൽ: പാതിരിപ്പാലം ഇറക്കത്ത് രാവിലെ അഞ്ചരയോട് കൂടി നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി യിൽ നിന്നും ഊട്ടി യിലേക്ക് പോകുന്നവർ ആണ് അപകടത്തിൽ പെട്ടത്.

Read More

വയോധികൻ കാറിടിച്ച് മരിച്ചു

അരപറ്റ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്.നെടുങ്കരണ പുതിയ പാടിയിലാണ് അപകടം. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: രാധ. മകൾ: അനു.

Read More

കൊയിലേരി ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി: കൊയിലേരി ചെക്ക് ഡാമിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളി വയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്‌സ് യൂണിറ്റ് എത്തി സുബൈറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം 3:15 ഓടെയായിരുന്നു സംഭവം. ഭാര്യയും കുട്ടിയുമുണ്ട്. പെയിൻ്റിംഗ് തൊഴിലാളിയാണ്.

Read More

നിർമ്മാണത്തിലുള്ള വീടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊണ്ടോട്ടി : കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടിൽ മുഹ്സിൻ – കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്‌നി ദമ്പതികളുടെ മകൻ നൂർ ഐമൻ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒൻപതിന് കാരാട്ടുപറമ്പിൽ മാതാവിന്റെ വീട്ടിലാണ് അപകടം.   മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞു. കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള വല്യുപ്പയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടാക്കി. ഇവിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ…

Read More

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം കാറുംബൈക്കും കൂട്ടിയിടിച്ച് ഒരു മരണം, ഒരാൾക്ക് പരിക്ക്

മുട്ടിൽ: ബൈക്ക് യാത്രികനായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീർ ആണ് മരണപ്പെട്ടത്. സഹോദരി ഫസ്മ‌ിഹക്കാണ് പരിക്കേറ്റത്. മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഫസ്മിഹക്ക് കൈക്കും കാലിനുമാണ് പരിക്ക്.

Read More

വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു

  ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിന്റെ മകൻ ദ്രുപത് (3) ആണ് മരിച്ചത് . ഇന്നലെ രാത്രി ബീനാച്ചിയിൽ മുത്തശ്ശനോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.മുത്തച്ഛൻറെ കയ്യിൽ നിന്നും കുട്ടി തെറിച്ചുവീണു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീനാച്ചി സ്കൂൾ കുന്നിൽ താമസിക്കും മോഹൻദാസ് എന്ന സുന്ദരൻ [സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ] മകളുടെ കുട്ടിയാണ് ദ്രുപത്. സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

Read More

ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകം

കൽപ്പറ്റ: ചുണ്ടയിൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ സഹോദരങ്ങൾ പ്രതികൾ. പുത്തൂർവയൽ കോഴികാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്. പ്രതികളുടെ പിതാവിന്റെ പേരിൽ ചുണ്ടയിൽ പ്രവർത്തിക്കുന്ന മജ്‌ലിസ് ഹോട്ടലുമായി ബന്ധപ്പെട്ടാണ് അഭിപ്രായ വിത്യാസം ഉടലെടുത്തത് എന്നാണ് സൂചന. ഇത് സംബന്ധിച്ചു ഇരു കൂട്ടരും വൈത്തിരി സ്റ്റേഷനിൽ ഒത്തു തീർപ്പ് ചർച്ച നടത്തിയിരുന്നു.ഹോട്ടൽ ഇന്നലെ നാട്ടുകാർ അടിച്ചു…

Read More