സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം

ലക്കിടി :ലക്കിടി വെറ്റിനറി കോളേജിന് സമീപം കർണാടക വിനോദ സഞ്ചാരികൾ (സ്കൂൾ വിദ്യാർത്ഥികൾ) സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറഞ്ഞു അപകടം. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. പരിക്കുകൾ സാരമുള്ളതാണെന്ന് കേൾക്കുന്നു. പരിക്കുപറ്റിയവരെ സമീപത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി… കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Read More

ഓട്ടോറിക്ഷയും,ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ചുണ്ടേൽ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ മുഹമ്മദലി യുടെ മകൻ നവാസ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചുണ്ട ടൗണിൽ നിന്നും എസ്റ്റേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയും എതിർ ദിശയിൽ വന്ന ജിപ്പും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. ഭാര്യ : നൗഷീന (മാളു) മക്കൾ: ഫയാൻ, ഫയാഖ്. ഥാർ ഡ്രൈവർ സുമിൻ…

Read More

കയ്യുന്നി സ്വദേശിയായ വിദ്യാർത്ഥി കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ചു

നീലഗിരി  : എരുമാട് കയ്യുന്നി സ്വദേശിയായ മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ചു. ചെറുവയൽ അശോകൻ-സുജിത ദമ്പതികളുടെ മകൻ സഞ്ജയ് ആനന്ദ് (20) ആണ് മരിച്ചത്. കോയമ്പത്തൂർ (ഉക്കടം- പീളമേട് ) ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് മരിച്ച സഞ്ജയ് ആനന്ദ്. ഇന്നലെ പുലർച്ചയാണ് സംഭവം. കോളേജ് ഹോസ്റ്റൽ പരിസരത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ കയ്യുനിയിലെ വീട്ടിൽ…

Read More

സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചായിരുന്നു അപകടം. ആതിരയാണ് ജിതിന്റെ ഭാര്യ. ഇവർ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. മകൻ: റയാൻ. സഹോദരി: ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Read More

ബാവലി പുഴയരികിൽ വയോധികമൃതദേഹം കണ്ടെത്തി

ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന വയോധിക മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് അവിടെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്തെങ്കിലും വിവരമറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Read More

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

Read More

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Read More

മാനന്തവാടിയിൽ ലോഡ്ജില്‍ തീപിടിത്തം; റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു

മാനന്തവാടി: നഗരത്തിലെ എ വണ്‍ ലോഡ്ജില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നി-രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുറിയില്‍ കുടുങ്ങിയ ഏഴു പേരെ സേന രക്ഷപ്പെടുത്തി. മുകള്‍ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. ആര്‍ക്കും പരിക്കില്ല. റിസപ്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥിക വിവരം. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, വിശാല്‍ അഗസ്റ്റിന്‍,…

Read More

ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ബത്തേരി: ബത്തേരി ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെ സുൽത്താൻ ബത്തേരി മന്തണ്ടികുന്ന് കൂൾവെൽ AC സർവ്വീസിനു മുൻപിലാണ് അപകടം. കാർ യുടേൺ എടുക്കുമ്പോൾ കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടി ഓട്ടോറിക്ഷയുടെ അടിയിൽപ്പെടുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി…

Read More